Widgets Magazine Widgets Magazine

പനീർസെൽവത്തിന്റെ ആവശ്യങ്ങൾക്ക് മുന്നിൽ പളനിസാമി മുട്ടുകുത്തുമോ?

ചെന്നൈ, വെള്ളി, 21 ഏപ്രില്‍ 2017 (08:16 IST)

Widgets Magazine

തമിഴ് രാഷ്ട്രീയത്തിൽ നിർണായക വഴിത്തിരിവ് ഉണ്ടാക്കിയ വാര്‍ത്തയായിരുന്നു  മുഖ്യമന്ത്രി എടപ്പാടി പളനിസാമി പക്ഷവും മുൻ മുഖ്യമന്ത്രി ഒ പനീർസെൽവം പക്ഷവും ഒന്നിക്കുന്നത്. അണ്ണാ ഡിഎംകെയിലെ ഈ ലയനം സാധ്യമാക്കാന്‍ പനീർസെൽവത്തിന്റെ ആവശ്യങ്ങൾക്ക് മുന്നിൽ മുഖ്യമന്ത്രി എടപ്പാടി പളനിസാമി മുട്ടുകുത്തുന്നു. ലയനം സാധ്യമാകാന്‍ ചര്‍ച്ചകള്‍ തുടരുമെന്നും തങ്ങള്‍ക്ക് വേറെ വഴി ഇല്ലെന്നും ഒപിഎസ് പക്ഷത്തിന്റെ ആവശ്യങ്ങൾ അനുഭാവപൂർവം പരിഗണിക്കുമെന്നും പളനിസാമി വിഭാഗം പറഞ്ഞു. 
 
ശശികലയെയും കുടുംബത്തിനെയും പാർട്ടിയിൽ നിന്ന് പുറത്താക്കാൻ പളനിസാമി പക്ഷം മുഖ്യമന്ത്രിയുടെ അധ്യക്ഷതയിലാല്‍ തിരുമാനിച്ചിരുന്നു. എന്നാല്‍ പളനിസാമി വിഭാഗം സമ്മർദത്തിലാക്കി ചർച്ചയ്ക്ക് പ്രേരിപ്പിക്കുന്നുവെന്ന് ഒ പനീർസെൽവം വിഭാഗം ആരോപിച്ചിരുന്നു. പാർട്ടി ജനറൽ സെക്രട്ടറി ശശികലയും ഡപ്യൂട്ടി ജനറൽ സെക്രട്ടറി ടി ടി വി ദിനകരനും ഉടൻ രാജിവയ്ക്കണമെന്ന ആവശ്യമാണ്  പനീർസെൽവം വിഭാഗത്തിലെ കെ പി മുനിസ്വാമി മാധ്യമങ്ങളോട് പറഞ്ഞത്.
 
അതേസമയം അണ്ണാ ഡിഎംകെയിലെ ലയനം സാധ്യമാക്കാന്‍ മുഖ്യമന്ത്രി പദവും ജനറൽ സെക്രട്ടറി സ്ഥാനവും പനീർസെൽവം ആവശ്യപ്പെട്ടുവെന്ന ആരോപണങ്ങള്‍ തെറ്റാണെന്നും തെരഞ്ഞെടുപ്പില്‍ പനീർസെൽവം തന്നെ ജയിക്കുമെന്നും ജയലളിതയുടെ മരണത്തെക്കുറിച്ച് ഉടൻ സിബിഐ അന്വേഷണം പ്രഖ്യാപിക്കണമെന്നും ഒപിഎസ് പക്ഷം പറയുന്നു. ലയനം സാധ്യമാക്കാന്‍ പനീർസെൽവം മുന്നോട്ടുവച്ച ഉപാധി അംഗീകരിച്ചാണ് മന്നാർഗുഡി സംഘത്തെ പളനിസാമി വിഭാഗം തള്ളിപ്പറഞ്ഞത്. പക്ഷേ, ഐക്യചർച്ചകള്‍ ഫലം കാണാത്തത് പ്രതിസന്ധിയിലാഴ്ത്തിയിരിക്കുകയാണ്.



Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

Widgets Magazine

വാര്‍ത്ത

news

കുരിശു പൊളിക്കുന്ന സർക്കാർ? മുഖ്യമന്ത്രിയെ തള്ളി സിപിഐ

മൂന്നാര്‍ പാപ്പാത്തിച്ചോലയില്‍ ഭൂമി കയ്യേറ്റം ഒഴിപ്പിച്ച നടപടിയിൽ അതൃപ്തി പ്രകടിപ്പിച്ച് ...

news

മൊബൈല്‍ തരില്ല, ബിരിയാണി ലഭിക്കുമെന്ന പ്രതീക്ഷയും വേണ്ട; ആദിത്യനാഥ് കലിപ്പിലാണ്

നടപടികള്‍ കൂടുതല്‍ ശക്തമാക്കി ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. യുപി ജയിലുകളിൽ ...

news

ജനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാകും; ഞായറാഴ്​ചകളിൽ പമ്പുകൾ അടച്ചിടാനുള്ള നീക്കത്തിനെതിരെ പെട്രോളിയം മന്ത്രാലയം

ഞാ​യ​റാ​ഴ്ച​ക​ളി​ൽ പെ​ട്രോ​ൾ പമ്പുകള്‍ അ​ട​ച്ചി​ട​രു​തെ​ന്ന് പെ​ട്രോ​ളി​യം മ​ന്ത്രാ​ല​യം. ...

Widgets Magazine Widgets Magazine