നേപ്പാൾ ഭൂകമ്പം: രക്ഷാപ്രവര്‍ത്തനം ത്വരിതപ്പെടുത്തും- സുഷമ സ്വരാജ്

  നേപ്പാൾ ഭൂകമ്പം , സുഷമ സ്വരാജ് , ഇന്ത്യ , നേപ്പാള്‍ , മരണം
ന്യൂഡല്‍ഹി| jibin| Last Modified ഞായര്‍, 26 ഏപ്രില്‍ 2015 (10:53 IST)
ഭൂകമ്പത്തെ തുടര്‍ന്ന് നേപ്പാളില്‍ നടത്തിവരുന്ന രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കു വേഗത കൂട്ടുമെന്നു വിദേശ കാര്യമന്ത്രി സുഷമ സ്വരാജ്. ഇന്ത്യ നേപ്പാളില്‍ നടത്തിവരുന്ന രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കു വേഗത വര്‍ദ്ധിപ്പിക്കും. നേപ്പാളിലേക്കുള്ള വിമാന സര്‍വീസുകള്‍ പുനരാരംഭിച്ചിട്ടുണ്ട്. ഇന്ത്യയില്‍ നിന്നുള്ള വനിതാ ഫുട്ബോള്‍ ടീമിനെ നാട്ടിലത്തെിക്കുന്നതിനു പ്രഥമ പരിഗണന നല്‍കുമെന്നും സുഷമ സ്വരാജ് ട്വിറ്ററിലൂടെ അറിയിച്ചു.

അതേസമയം, 30 മലയാളികള്‍ ഉള്‍പ്പെടെ 257 ഇന്ത്യക്കാരെ ഇന്നു പുലര്‍ച്ചെ ഡല്‍ഹി പാലം വിമാനത്താവളത്തില്‍ എത്തിച്ചു. നേപ്പാളില്‍ 800 ഇന്ത്യക്കാര്‍ കുടുങ്ങികിടക്കുകയാണ്. അഞ്ച് എം.ഐ.7 വ്യേമസേനാ വിമാനങ്ങളാണ് രക്ഷാപ്രവര്‍ത്തനത്തിനായി നേപ്പാളിലേക്ക് തിരിച്ചിരിക്കുന്നത്. നേപ്പാളിൽ കുടുങ്ങിയവരുടെ ബന്ധുക്കൾക്കളുടെ അന്വേഷണങ്ങൾക്ക് സുഷമാ ട്വിറ്ററിലൂടെ മറുപടി നൽകുന്നുണ്ട്. നേപ്പാളിൽ കുടുങ്ങിയ ബന്ധുക്കളോട് ഇന്ത്യൻ ദൗത്യ സംഘത്തോട് ബന്ധപ്പെടാൻ നിർദ്ദേശിക്കണമെന്ന് അവർ
ആവശ്യപ്പെട്ടു.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും
പിന്തുടരുക.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :