Widgets Magazine
Widgets Magazine

പോയസ് ഗാര്‍ഡനിലെ വസതി സഹോദരഭാര്യയുടെ പേരിലെന്ന് ശശികല; ശശികല വൃത്തികെട്ട രാഷ്‌ട്രീയ കളിക്കുന്നെന്ന് ഒ പി എസ്

ചെന്നൈ, വ്യാഴം, 9 ഫെബ്രുവരി 2017 (15:03 IST)

Widgets Magazine

പോയസ് ഗാര്‍ഡനിലെ‍, ജയലളിതയുടെ വസതിയായ ‘വേദനിലയം’ തന്റെ സഹോദരഭാര്യയുടെ പേരിലാണെന്ന് ശശികല. ജയലളിതയുടെ വസതിയായ വേദനിലയം അമ്മ സ്മാരകമാക്കണമെന്ന് കാവല്‍ മുഖ്യമന്ത്രി ഒ പനീര്‍സെല്‍വം ഇന്ന് രാവിലെ പറഞ്ഞിരുന്നു. ഇത് സംബന്ധിച്ച ഉത്തരവ് ഉടന്‍ പുറത്തിറക്കും എന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. ഇതിനിടയിലാണ് ‘വേദനിലയം’ സഹോദരഭാര്യയുടെ പേരിലാണെന്ന പ്രസ്താവനയുമായി രംഗത്ത് എത്തിയിരിക്കുന്നത്.
 
അതേസമയം, അമ്മയുടെ പാരമ്പര്യം പനീര്‍സെല്‍വത്തിന് കൈമാറരുതെന്ന് എ ഐ എ ഡി എം കെ വക്താവ് അപ്സര റെഡ്ഢി പറഞ്ഞു. 32 വര്‍ഷമായി ശശികല അമ്മയോടൊപ്പം ഉണ്ട്. ജനങ്ങളുടെ ശബ്‌ദം ഗവര്‍ണര്‍ കേള്‍ക്കുമെന്നാണ് പ്രതീക്ഷയെന്നും അവര്‍ പറഞ്ഞു.
 
എന്നാല്‍, പനീര്‍സെല്‍വമാണ് ജയലളിതയുടെ യഥാര്‍ത്ഥ പിന്‍ഗാമിയെന്ന് എ ഐ എ ഡി എം കെ രാജ്യസഭ എം പി വി മൈത്രേയന്‍ പറഞ്ഞു. ഇതിനിടെ, മധുസൂദനന് ഭീഷണിയും സമ്മര്‍ദ്ദവും ഉണ്ടായിരുന്നുവെന്നും 
ജയലളിതയെ ചതിച്ചിട്ടില്ലെന്ന് ശശികല പറയുന്നത് നുണയാണെന്നും പനീര്‍സെല്‍വം ആരോപിച്ചു.
 
ജയലളിത ആശുപത്രിയിലായതിന് ശേഷം 24ആം ദിവസം അമ്മ സുഖമായിരിക്കുന്നുവെന്ന് ശശികല പറഞ്ഞു. അന്നാണ് അവര്‍ തന്നോട് സംസാരിച്ചതെന്നും പനീര്‍സെൽവം പറഞ്ഞു.



Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

Widgets Magazine

വാര്‍ത്ത

news

ഗവര്‍ണര്‍ ചെന്നൈയില്‍ എത്തി; പനീര്‍സെല്‍വവുമായി അഞ്ചുമണിക്ക് കൂടിക്കാഴ്ച; ശശികലയെ 07.30ന് കാണും

രാഷ്‌ട്രീയ അനിശ്ചിതത്വം തുടരുന്നതിനിടയില്‍ തമിഴ്നാടിന്റെ ചുമതലയുള്ള മഹാരാഷ്‌ട്ര ഗവര്‍ണര്‍ ...

news

വൈറ്റ് ഹൌസില്‍ നിന്ന് ഒബാമ ഇറങ്ങിയോടിയത് ഇതിനു വേണ്ടിയായിരുന്നോ ? - ചിത്രങ്ങളും ലീക്കായി!

അമേരിക്കന്‍ പ്രസിഡന്റ് സ്ഥാനത്തുനിന്നും ഒഴിഞ്ഞ ബരാക് ഒബാമ കുടുംബത്തിനൊപ്പം യാത്രയില്‍. ...

news

മില്‍മ പാല്‍ വില വര്‍ദ്ധിപ്പിച്ചു; ലിറ്ററിന് നാലുരൂപ കൂട്ടും

സംസ്ഥാനത്ത് പാല്‍ വില വര്‍ദ്ധിപ്പിച്ചു. ആഭ്യന്തര പാല്‍ ഉല്പാദനത്തെ വരള്‍ച്ച ബാധിച്ച ...

news

ഒടുവില്‍ സണ്ണിയും ചതിച്ചു; പൊലീസ് നെട്ടോട്ടത്തില്‍!

ബോളിവുഡ് സുന്ദരി സണ്ണി ലിയോണിനെ ഉത്തർപ്രദേശ് പൊലീസ് ചോദ്യം ചെയ്‌തേക്കും. 3,700 കോടിയുടെ ...

Widgets Magazine Widgets Magazine