Widgets Magazine Widgets Magazine

ഓര്‍മ്മകള്‍ ജീവിക്കും; ഇ അഹമ്മദിന്റെ ഭൌതികശരീരം ഖബറടക്കി

കണ്ണൂര്‍, വ്യാഴം, 2 ഫെബ്രുവരി 2017 (13:03 IST)

Widgets Magazine

പാര്‍ലമെന്റ് അംഗവും മുന്‍കേന്ദ്രമന്ത്രിയും മുസ്ലിം ലീഗ് ദേശീയാധ്യക്ഷനും ആയിരുന്ന ഇ അഹമ്മദിന്റെ ഭൌതികശരീരം ഖബറടക്കി. 12 മണിയോടെ ജന്മനാടായ കണ്ണൂരിലെ സിറ്റി ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍ ആയിരുന്നു ചടങ്ങുകള്‍. ഔദ്യോഗിക ബഹുമതിയോടെയാണ് ഖബറടക്കം നടത്തിയത്.
 
മയ്യിത്ത് നമസ്കാരത്തിന്​ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ നേതൃത്വം നൽകി. അന്ത്യകര്‍മ്മങ്ങള്‍ക്ക്​ സാക്ഷ്യം വഹിക്കാന്‍ വന്‍ ജനാവലിയാണ്​ കണ്ണൂരില്‍ എത്തിയത്​. കോഴിക്കോട് നിന്നും കണ്ണൂര്‍ താണയിലെ വസതിയില്‍ കഴിഞ്ഞദിവസം രാത്രിയാണ് മൃതദേഹം എത്തിച്ചത്.
 
കണ്ണൂര്‍ കോര്‍പ്പറേഷന്‍ ഓഫീസിലും സിറ്റി ദീനുല്‍ ഇസ്‍ലാം സഭ ഹയര്‍സെക്കന്‍ഡറി സ്കൂള്‍ അങ്കണത്തിലും പൊതുദര്‍ശനത്തിന്​ വെച്ചിരുന്നു. ബുധനാഴ്ച പുലര്‍ച്ചെ രണ്ടേകാലിന് ആയിരുന്നു അഹമ്മദിന്റെ മരണം സ്ഥിരീകരിച്ചത്.



Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

Widgets Magazine

വാര്‍ത്ത

news

ഇരയോടൊപ്പം ഓടുകയും വേട്ടക്കാരനൊപ്പം വേട്ടയാടുകയും ചെയ്യുന്ന രാഷ്ട്രീയ ഇരട്ടത്താപ്പുകള്‍ക്കെതിരെയാണ് എന്റെ സമരം: കെ മുരളീധരന്‍

ഒരു വിദ്യാര്‍ഥി സമരം പോലും നടക്കാത്ത ഒരു കാലം ഈ അക്കാദമിക്ക് മുമ്പുണ്ടായിരുന്നു സമാധാനം ...

news

കാൻപുരിൽ കെട്ടിടം തകർന്ന് ഏഴു മരണം; നിരവധി പേര്‍ക്ക് ഗുരുതര പരുക്ക്, മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കാം

ഇപ്പോഴും മുപ്പതിലധികം ആളുകള്‍ അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിക്കിടക്കുന്നുണ്ടെന്നാണ് സൂചന. ...

news

ലക്ഷ്മി നായർ ഇല്ലാതെ ഇന്ന് ലോ അക്കാദമി തുറക്കും; കെ മുരളീധരൻ നിരാഹാരമിരിക്കും

23 ആം ദിവസത്തിലേക്ക് കടക്കുകയാണ് വിദ്യാർത്ഥിക‌ളുടെ സമരം. പ്രിൻസിപ്പൽ കസേരയിൽ ലക്ഷ്മി നായർ ...

news

എസ് എഫ് ഐ ക്ലാസിലേക്ക്, ബാക്കിയുള്ളവർ ഇപ്പോഴും സമരപ്പന്തലിൽ തന്നെ; ഇന്ന് ചിലതൊക്കെ നടക്കും!

21 ദിവസം നീണ്ടുനിന്ന എസ് എഫ് ഐയുടെ സമരത്തിൽ വിജയം കണ്ടതോടെ എസ് എഫ് ഐ വിദ്യാർത്ഥികൾ സമരം ...

Widgets Magazine Widgets Magazine