'ഏഴുമാസം ഗര്‍ഭിണി'യുടെ വയറ്റില്‍ നിന്ന് 16 പാക്കറ്റ് മയക്കുമരുന്ന് കണ്ടെത്തി

ഹൈദരാബാദ്| Last Modified തിങ്കള്‍, 31 ഓഗസ്റ്റ് 2015 (19:12 IST)
ഏഴുമാസം ഗര്‍ഭിണിയാണെന്ന് പറഞ്ഞ് വിമാനത്താവളത്തിലെത്തിയ സ്ത്രീയെ പരിശോധിച്ചപ്പോള്‍ വയറ്റില്‍ നിറയെ മയക്കുമരുന്ന്. പരിശോധനയില്‍ ഇവരുടെ വയറ്റിനുള്ളില്‍ നിന്ന് 16 പാക്കറ്റ് മയക്കുമരുന്നാണ് കണ്ടെത്തിയത്. ഹൈദരാബാദ് വിമാനത്താവളത്തിലാണ് സംഭവം. ദക്ഷിണാഫ്രിക്ക സ്വദേശിനിയായ മോസിയ മൂസയാണ് അധികൃതരുടെ പിടിയിലായത്.

ഞായറാഴ്ച രാവിലെ ദുബായിയില്‍ നിന്ന് എമിറേറ്റ്‌സിന്റെ ഇകെ 526 വിമാനത്തില്‍ രാജീവ് ഗാന്ധി വിമാനത്താവളത്തിലാണ് മോസിയ എത്തിയത്. നടക്കുവാന്‍ ബുദ്ധിമുട്ടുന്നതായി കണ്ടെത്തിയതിനെ തുടര്‍ന്ന് അന്വേഷിച്ചപ്പോള്‍ താന്‍ ഗര്‍ഭിണിയാണെന്ന് മോസിയ പറഞ്ഞത്.

പാസ്‌പോര്‍ട്ടും മുമ്പ് യാത്രചെയ്ത വിവരങ്ങളും പരിശോധിച്ചപ്പോള്‍ മോസിയുടെ കാര്യത്തില്‍ ഉദ്യോഗസ്ഥര്‍ക്ക് സംശയം തോന്നി. ഇതേ തുടര്‍ന്ന് ഉദ്യോഗസ്ഥര്‍ ഇവരെ ആശുപത്രിയിലെത്തിച്ച് വിദഗ്ധ പരിശോധനയ്ക്ക് വിധേയമാക്കുകയായിരുന്നു. പരിശോധനയില്‍ ഇവര്‍ ചെറിയ പോളിമര്‍ പാക്കറ്റുകളിലാക്കി മയക്കുമരുന്ന് വിഴുങ്ങിയിരിക്കുന്നതായി കണ്ടെത്തി.എന്നാല്‍ ഇവര്‍ക്ക് യാതൊരു വിധത്തിലുമുള്ള ശസ്ത്രക്രിയയും നടത്തിയിട്ടില്ലെന്ന് എന്‍സിബി വ്യക്തമാക്കി.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :