ഡോട്ട് ഭാരത് ഡോമൈന്‍ കേന്ദ്രമന്ത്രി രവി ശങ്കര്‍ പ്രസാദ് ഉദ്ഘാടനം ചെയ്തു

ന്യൂഡല്‍ഹി| Last Modified വ്യാഴം, 28 ഓഗസ്റ്റ് 2014 (13:48 IST)
ഡോമെയിന്‍ നാമങ്ങള്‍
ദേവനാഗിരി ലിപിയില്‍ ലഭ്യമാക്കുന്ന ഏറെ കാത്തിരുന്ന ഡോട്ട് ഭാരത് ഡോമൈന്‍
കേന്ദ്രമന്ത്രി രവി ശങ്കര്‍ പ്രസാദ് ഉദ്ഘാടനം ചെയ്തു.ഇതിന്റെ റജിസ്‌ട്രേഷനായി
വന്‍ തിരക്കാണ് അനുഭവപ്പെടുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍.ഡോട്ട് ഭാരതിലൂടെ എട്ടുഭാഷകളില്‍ വെബ്‌സൈറ്റുകളുടെ ഡൊമെയിന്‍ തെരഞ്ഞെടുക്കാം.

ഈ സേവനത്തിലൂടെ ഇംഗ്‌ളീഷ് അറിയാത്തവര്‍ക്കും ഇന്റര്‍നെറ്റില്‍ പ്രവേശിക്കാന്‍ അവസരമൊരുങ്ങുകയാണ്.ഇതിലൂടെ ഹിന്ദി, നേപ്പാളി, കൊങ്കിണി, മറാത്ത എന്നിവ ഉള്‍പ്പെടെ എട്ടുഭാഷകളില്‍ വെബ് പേര് നല്‍കി വെബ്‌സൈറ്റുകളില്‍ പ്രവേശിക്കാം.മലയാളം ഉള്‍പ്പെടെ എല്ലാ ഇന്ത്യന്‍ ഭാഷകളിലും ഡോട്ട് ഭാരത് സൈറ്റുകള്‍ താമസിയാതെ അനുവദിക്കുമെന്ന് കേന്ദ്രമന്ത്രി രവി ശങ്കര്‍ പ്രസാദ് അറിയിച്ചിട്ടുണ്ട്.

ഡോട്ട് ഭാരതിന്റെ രണ്ടാം ഘട്ടത്തില്‍ തമിഴ്, ഗുജറാത്തി, പഞ്ചാബ്, ഉറുദു, തെലുങ്ക്
എന്നീ ഭാഷയിലായിരിക്കും ഡോമെയിന്‍ നാമങ്ങള്‍ ലഭ്യമാകും.മലയാളം മൂന്നാം ഘട്ടത്തിലാകും ഉണ്ടാകുക.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :