പറന്നുകൊണ്ടിരുന്ന വിമാനത്തിന്റെ വാതില്‍ ഇളകി വീടിന്റെ ടെറസില്‍ വീണു; തൊഴിലാളി തലനാരിഴയ്ക്ക് രക്ഷപ്പെട്ടു

പറന്നുകൊണ്ടിരുന്ന വിമാനത്തിന്റെ വാതില്‍ ഇളകി വീടിന്റെ ടെറസില്‍ വീണു; തൊഴിലാളി തലനാരിഴയ്ക്ക് രക്ഷപ്പെട്ടു

 Door yanks , aircraft , crashes , house roof , accident , ഡിജിസിഎ , തെ​ലു​ങ്കാ​ന , പാ​ർ​പ്പി​ട മേ​ഖ​ല , വിമാനത്തിന്റെ വാതില്‍
ഹൈ​ദ​രാ​ബാ​ദ്| jibin| Last Modified ചൊവ്വ, 31 ഒക്‌ടോബര്‍ 2017 (16:54 IST)
തെ​ലു​ങ്കാ​ന​യി​ൽ പാ​ർ​പ്പി​ട മേ​ഖ​ല​യി​ലേ​ക്ക് ചെ​റു​വി​മാ​ന​ത്തി​ന്‍റെ വാ​തി​ൽ‌ ഇ​ള​കി വീ​ണു. സെ​ക്ക​ന്ത​രാ​ബാ​ദി​ലെ ലാ​ല​ഗു​ഡ മേ​ഖ​ല​യി​ലെ വീ​ടി​ന്‍റെ ടെ​റ​സി​ലേ​ക്കാ​ണ് പരിശീലന പറക്കലിനിടെ വിമാനത്തിന്റെ വാ​തി​ൽ വ​ന്നു​പ​തി​ച്ച​ത്.

ടെ​റ​സി​ൽ പെ​യി​ന്‍റിം​ഗ് ജോ​ലി ചെ​യ്തി​രു​ന്ന​യാ​ൾ സം​ഭ​വ​ത്തി​ന് തൊ​ട്ടു​ മുമ്പ് താ​ഴെ നി​ല​യി​ലേ​ക്ക് പോ​യ​തി​നാ​ൽ പ​രു​ക്കേ​ൽ​ക്കാ​തെ ര​ക്ഷ​പ്പെ​ട്ടു. വിമാനങ്ങൾ സ്ഥിരമായി പരിശീലനപ്പറക്കൽ നടത്തുന്ന സ്ഥലമാണിത്.

സംഭവത്തില്‍ ഡയറക്ടര്‍ ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ (ഡിജിസിഎ) അന്വേഷണം ആരംഭിച്ചു.

സ്റ്റേ​റ്റ് ഏ​വി​യേ​ഷ​ൻ അ​ക്കാ​ദ​മി​യു​ടെ പ​രി​ശീ​ല​ന വി​മാ​ന​ത്തി​ന്‍റെ വാ​തി​ലാ​ണ് ഇ​ള​കി വീ​ണ​ത്. 2,500 അ​ടി ഉ​യ​ര​ത്തി​ൽ പ​റ​ക്കു​ക​യാ​യി​രു​ന്നു വി​മാ​നം. വി​മാ​ന​ത്തി​ൽ പൈ​ല​റ്റും ട്രെ​യി​നി​യു​മാ​ണ് ഉ​ണ്ടാ​യി​രു​ന്ന​ത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :