മോദിയുടെ വികസനമാതൃകകള്‍ ട്രംപ് കോപ്പിയടിക്കുന്നു: യോഗി

ലക്നൗ, ശനി, 20 ജനുവരി 2018 (19:35 IST)

 Donald trump , yogi , Narendra modi , BJP , America , Modi , നരേന്ദ്ര മോദി , ഡൊണാള്‍ഡ് ട്രംപ് , അമേരിക്ക , യോഗി ആദിത്യനാഥ്

അമേരിക്കന്‍ പ്രസിഡന്റ ഡൊണാള്‍ഡ് ട്രംപ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വികസനമാതൃകകള്‍ അനുകരിക്കുകയാണെന്ന് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്.

മോദിയുടെ വികസന നയങ്ങള്‍ ട്രംപിനുപോലും പ്രചോദനമാണ്. അമേരിക്കയുടെ വികസനത്തിന് എങ്ങനെയാണു പ്രവര്‍ത്തിക്കുകയെന്നു ട്രംപിനോടു ചോദിച്ചപ്പോള്‍, ഇന്ത്യയുടെ വളര്‍ച്ചയ്ക്കായി മോദി പ്രവര്‍ത്തിക്കുന്നതുപോലെ എന്നായിരുന്നു അദ്ദേഹത്തില്‍ നിന്നും മറുപടി ഉണ്ടായതെന്നും യോഗി പറഞ്ഞു.

ട്രംപിന്റെയും മോദിയുടെയും വികസനമാതൃക സമാനമാണ്. 125 കോടി ഇന്ത്യക്കാര്‍ക്കും അഭിമാനിക്കാവുന്ന കാര്യമാണ് ട്രംപ് മോദിയുടെ വികസനമാതൃകകള്‍ അനുകരിക്കുന്നതെന്നും യോഗി വ്യക്തമാക്കി.

മതങ്ങളെ സംരക്ഷിക്കണമെങ്കില്‍ ജാതീയത പോലുള്ള ദുരാചാരങ്ങള്‍ ഉപേക്ഷിക്കണമെന്നും വിശ്വ ഹിന്ദു പരിഷത്തിന്റെ ശാന്ത് സമ്മേളനത്തില്‍ സംസാരിക്കവെ യോഗി കൂട്ടിച്ചേര്‍ത്തു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

വാര്‍ത്ത

news

ഏഴുവയസുകാരനെ തെരുവു നായ്ക്കൾ കടിച്ചുകൊന്നു

കടയില്‍ നിന്നും സാധനങ്ങള്‍ വാങ്ങി മടങ്ങുന്ന വഴിയാണ് വിക്കിയെ തെരുവ് നായ്‌ക്കള്‍ ...

news

ദീപികയുടെ വയറ് പുറത്ത് കാണരുത്; സെന്‍‌സറിംഗില്‍ പത്മാവദിക്ക് കത്രിക വീണു - ചിത്രത്തിലെ ഗാനം പുറത്തിറങ്ങി

സഞ്ജയ് ലീലാ ബന്‍സാലിയുടെ വിവാദ ബോളിവുഡ് ചിത്രം പദ്മാവതില്‍ സെന്‍സറിംഗില്‍ ശേഷം ...

news

അച്ചടക്ക നടപടിയെടുത്ത പ്രിന്‍സിപ്പാളിനെ വിദ്യാര്‍ഥി വെടിവച്ചു കൊന്നു

ഗുരുതരായി പരുക്കേറ്റ പ്രിന്‍സിപ്പലിനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ...

news

ജസ്റ്റിസ് ലോയയുടെ മരണം: കേസ് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചിന്

അന്തരിച്ച സുപ്രീംകോടതി ജഡ്ജി ജസ്റ്റിസ് ബിഎച്ച് ലോയയുടെ ദുരൂഹമരണക്കേസ് ചീഫ് ജസ്റ്റിസ് ...

Widgets Magazine