ഡിഎംകെയുടെ അധ്യക്ഷനായി സ്റ്റാലിനെ തിരഞ്ഞെടുത്തു; വൈകിട്ട് ചുമതലയേൽക്കും

ചെന്നൈ, ചൊവ്വ, 28 ഓഗസ്റ്റ് 2018 (10:58 IST)

ഡിഎംകെയുടെ അധ്യക്ഷനായി എം കെ സ്റ്റാലിനെ തിരഞ്ഞെടുത്തു. രാവിലെ ഒൻപതിനു പാർട്ടി ആസ്ഥാനമായ അണ്ണാ അറിവാലയത്തിൽ ചേർന്ന ഡിഎംകെ ജനറൽ കൗൺസിൽ യോഗത്തിലാണ് തീരുമാനം. പാര്‍ട്ടി മുതിര്‍ന്ന നേതാവ് എസ്. ദുരൈമുരുഗനെ ഖജാന്‍ജിയായി തിരഞ്ഞെടുത്തു.
 
ഇന്ന് വൈകിട്ടോടെ സ്റ്റാലിൻ അധ്യക്ഷനായി ചുമതലയേൽക്കും. കരുണാനിധിയുടെ വിയോഗത്തിലാണ് മകൻ സ്‌റ്റാലിൽ ഈ സ്ഥാനത്തേക്ക് ചുമതലയേൽക്കുന്നത്. അരനൂറ്റാണ്ട് കാലം എം കരുണാനിധി എം കരുണാനിധി വഹിച്ച പദവിയാണ് ഇനി സ്‌റ്റാലിൻ കൈകാര്യം ചെയ്യാൻ പോകുന്നത്.
 
ആരോഗ്യപരമായ കാരണങ്ങളാല്‍ കരുണാനിധി പൂര്‍ണവിശ്രമത്തിലായതിനെത്തുടര്‍ന്ന് 2017 ജനുവരിയിലാണ് സ്റ്റാലിന്‍ വര്‍ക്കിങ് പ്രസിഡന്റായി ചുമതലയേറ്റത്. സ്വന്തം സഹോദരനും മുന്‍ കേന്ദ്രമന്ത്രിയുമായ എം കെ അഴഗിരിയാണ് സ്റ്റാലിന്റെ മുന്നോട്ടുള്ള പോക്കില്‍ മുഖ്യ എതിരാളി. കഴിഞ്ഞ ദിവസം അഴഗിരി ഇത് വ്യക്തമാക്കുകയും ചെയ്‌തിരുന്നു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

വാര്‍ത്ത

news

‘കേരളത്തിന് സൽമാൻ ഖാന്റെ 12 കോടി സഹായം’- പുലിവാൽ പിടിച്ച് ജാവേദ് ജാഫ്രി

പ്രളയം മുക്കിയ കേരളത്തെ കൈപിടിച്ചുയർത്തന നിരവധിയാളുകളാണ് രംഗത്തുള്ളത്. മുഖ്യമന്ത്രിയുടെ ...

news

കുട്ടനാട്ടിൽ ശുചീകരണ പ്രവർത്തനം ഇന്നുമുതൽ; അണിചേരുന്നത് 60,000 പേർ

കുട്ടനാട്ടുകാർക്ക് തിരികെ വീട്ടിലേക്ക് പോകുന്നതിനായി 28, 29 തീയതികളിൽ നടക്കുന്ന ...

news

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധി; സംഭാവന 713.92 കോടി

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് തിങ്കളാഴ്ചവരെ സംഭാവനയായി ലഭിച്ചത് 713.92 കോടി ...

news

പ്രളയബാധിത പ്രദേശങ്ങൾ സന്ദർശിക്കുന്നതിന് രാഹുൽ ഗാന്ധി ഇന്ന് കേരളത്തിൽ

കേരളത്തിലെ പ്രളയബാധിത മേഖലകൾ സന്ദർശിക്കാൻ കോൺഗ്രസ്സ് അധ്യക്ഷൻ രാഹുൽ ഗാന്ധി. രണ്ട് ...

Widgets Magazine