അയോധ്യാ ഭൂമി ഹിന്ദുക്കൾക്ക്: മുസ്ലീങ്ങൾക്ക് ആരാധനയ്ക്ക് പകരം ഭൂമി നൽകും; സുപ്രീംകോടതിയുടെ ചരിത്രവിധി

മൂന്നുമാസത്തിനുള്ളില്‍ തര്‍ക്കപ്രദേശത്ത് ക്ഷേത്രം നിര്‍മ്മിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ഒരു ട്രസ്റ്റി ബോര്‍ഡിനെ നിയമിക്കുണമെന്നും വിധിയിൽ സുപ്രീംകോടതി വ്യക്തമാക്കി.

തുമ്പി ഏബ്രഹാം| Last Modified ശനി, 9 നവം‌ബര്‍ 2019 (11:20 IST)
അയോധ്യയിൽ ക്ഷേത്രം നിർമ്മിക്കാനുള്ള അനുമതി നൽകി സുപ്രീം കോടതി. മസ്ജിദ് നിര്‍മിക്കാന്‍ അഞ്ച് ഏക്കര്‍ ഭൂമി നല്‍കണമെന്ന് സുപ്രീം കോടതി.തര്‍ക്കഭൂമി ഹിന്ദുക്കള്‍ക്ക് വിട്ടുനല്‍കണം. പകരം മസ്ജിദ് നിര്‍മിക്കാന്‍ മുസ്ലികള്‍ക്ക് മറ്റൊരു സ്ഥലം നൽകണം. മുസ്ലീം പള്ളി പണിയാന്‍ പ്രത്യേക ഭൂമി നല്‍കും. മൂന്നുമാസത്തിനുള്ളില്‍ തര്‍ക്കപ്രദേശത്ത് ക്ഷേത്രം നിര്‍മ്മിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ഒരു ട്രസ്റ്റി ബോര്‍ഡിനെ നിയമിക്കുണമെന്നും വിധിയിൽ സുപ്രീംകോടതി വ്യക്തമാക്കി.

തര്‍ക്കഭൂമി മൂന്നായി വിഭജിച്ച അലഹബാദ് ഹൈക്കോടതി വിധി തെറ്റാണെന്ന് സുപ്രീം കോടതി ചൂണ്ടിക്കാട്ടി. പള്ളിയിരിക്കുന്ന ഭൂമിയില്‍ ഒരു നിര്‍മ്മിതി ഉണ്ടെന്ന് കരുതി അതിന്‍റെ ഉടമസ്ഥാവകാശം സ്ഥാപിക്കാന്‍ കഴിയില്ല. അത് ഒരു ഹിന്ദുക്ഷേത്രം ആണെന്നും സുപ്രീംകോടതിക്ക് സ്ഥിരീകരിക്കാന്‍ കഴിയില്ലെന്നും ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് വ്യക്തമാക്കി.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :