രാജ്യത്തിന് ആവശ്യം ബുള്ളറ്റ് ട്രെയിനുകളല്ല, ആവശ്യം നല്ല റയിൽപാതകള്‍: ദിനേശ് ത്രിവേദി

ദിനേശ് ത്രിവേദി , ബുള്ളറ്റ് ട്രെയിനുകള്‍ , രാജധാനി , സുരേഷ് പ്രഭു
കൊല്‍ക്കത്ത| jibin| Last Updated: ബുധന്‍, 5 ഓഗസ്റ്റ് 2015 (10:42 IST)
മധ്യപ്രദേശിലെ ഇരട്ട ട്രെയിന്‍ അപകടത്തിന് കാരണം റെയില്‍വേയുടെ പിടിപ്പ് കേടാണെന്ന് മുന്‍ റെയില്‍വേ മന്ത്രി ദിനേശ് ത്രിവേദി. രാജ്യത്തിന് ആവശ്യം ബുള്ളറ്റ് ട്രെയിനുകളല്ല, അപകടങ്ങൾ കുറയ്ക്കാനായി നല്ല റയിൽപാതകളാണ് വേണ്ടത്. പണക്കാര്‍ സഞ്ചരിക്കുന്ന രാജധാനി, ശതാബ്ദി പോലുള്ള ട്രെയിനുകളിലാണ് അതിനാല്‍ സര്‍ക്കാരിന് ആ ട്രെയിനുകളുടെ സുരക്ഷ മാത്രമാണ് പ്രധാനമെന്നും അദ്ദേഹം പറഞ്ഞു.

രാജധാനിക്കും ശതാബ്ദി ട്രെയിനുകള്‍ക്കും മുന്തിയ പരിഗണനയാണ് സര്‍ക്കാര്‍ നല്‍കുന്നത്. നല്ല ഭക്ഷണം നല്‍കുന്നതിനൊപ്പം അവയുടെ സുരക്ഷയുടെ കാര്യത്തില്‍ റെയില്‍വേ അതീവ ശ്രദ്ധയാണ് കാണിക്കുന്നത്. മറ്റ് ട്രെയിനുകള്‍ ദൈവത്തിന്റെ സഹായത്തോടെയാണ് ഓടുന്നത്. അതിനാല്‍ രാജധാനിയും ശതാബ്ദിയും മുന്നോക്ക ജാതി ട്രെയിനുകളാണെന്നും ത്രിവേദി പറഞ്ഞു.

അതേസമയം, കോൺഗ്രസ് ജനറൽ സെക്രട്ടറി ദിഗ്‍വിജയ് സിംഗ് റയിൽവേ മന്ത്രി സുരേഷ് പ്രഭു രാജിവയ്ക്കണമെന്നാവശ്യപ്പെട്ടു രംഗത്തെത്തി. ഒരു നല്ല മന്ത്രിയായിട്ടാണ് സുരേഷ് പ്രഭുവിനെ കാണുന്നതെന്നും അതിനാൽ തന്നെ അപകടത്തിന്റെ ഉത്തരവാദിത്തം സ്വയം ഏറ്റെടുത്ത് അദ്ദേഹം രാജിവയ്ക്കണമെന്നും ദിഗ്‍വിജയ് സിംഗ് ആവശ്യപ്പെട്ടു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :