അദ്ദേഹത്തിന്റെ ആവശ്യങ്ങള്‍ എനിക്കറിയാം, കാരണം അദ്ദേഹവും എന്നെപ്പോലെ ഒറ്റയ്ക്കാണ്; മോദിയെ വിവാഹം കഴിക്കാന്‍ ഒരു മാസമായി ശാന്തി സമരത്തിലാണ്

ന്യൂഡല്‍ഹി, ശനി, 7 ഒക്‌ടോബര്‍ 2017 (10:14 IST)

Prime Minister Narendra Modi , PM Office ,  നരേന്ദ്ര മോദി , വിവാഹം , പ്രധാനമന്ത്രി

പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വിവാഹം കഴിക്കാനായി ഒരു സമരം നടക്കുന്നു. അത് മറ്റെവിടെയുമല്ല, രാജ്യതലസ്ഥാനത്ത്. ജയ്പൂര്‍ സ്വദേശിനിയായ ഓം ശാന്തി ശര്‍മ എന്ന നാല്‍പതുകാരിയാണ് ജന്തര്‍ മന്ദറിനു മുന്നില്‍ ഈ ആവശ്യമുന്നയിച്ച് കഴിഞ്ഞ ഒരു മാസത്തോളമായി സമരം നടത്തുന്നത്.   
 
കഴിഞ്ഞ സെപ്റ്റംബര്‍ എട്ടുമുതലായിരുന്നു ഓം ശാന്തി സമരം ആരംഭിച്ചത്. മാത്രമല്ല, തന്റെ മാനസികനിലയ്ക്ക് ഒരു തകരാറുമില്ലെന്നും ശാന്തി വ്യക്തമാക്കി. ‘അദ്ദേഹത്തിന്റെ ആവശ്യങ്ങളെല്ലാം എനിക്കറിയാം, എന്തെന്നാല്‍ അദ്ദേഹവും എന്നെപ്പോലെ ഒറ്റയ്ക്കാണ്. അദ്ദേഹത്തിന് ഒരുപാട് ജോലികള്‍ ചെയ്യാനുമുണ്ട'- ശാന്തി പറയുന്നു. 
 
മോദിജിയോട് എനിക്ക് ഏറെ ബഹുമാനമാണ്. മുതിര്‍ന്നവരെ ബഹുമാനിക്കാനും അവരെ ജോലികളില്‍ സഹായിക്കാനുമാണ് നമ്മുടെ സംസ്‌കാരം ചെറുപ്പം മുതല്‍ക്ക്തന്നെ പഠിപ്പിക്കുന്നത്. എന്നെക്കൊണ്ടാവുന്ന രീതിയില്‍ ഇതെല്ലാം ചെയ്യാന്‍ ഞാന്‍ ശ്രമിക്കുമെന്നും അവര്‍ വ്യക്തമാക്കി. വിവാഹമോചിതയായായ ശാന്തിക്ക് ആദ്യവിവാഹത്തില്‍ ഇരുപതുകാരിയായ ഒരു മകളുണ്ട്. 
 
നല്ല സാമ്പത്തിക സ്ഥിതിയാണ് തനിക്കുള്ളതെന്നും ജയ്പുരില്‍ ധാരാളം സ്ഥലവും പണവുമെല്ലാം സ്വന്തമായുണ്ടെന്നും അവയില്‍ കുറച്ച് വില്‍ക്കാനും മോദിക്കായി സമ്മാനം വാങ്ങാനും താന്‍ ആഗ്രഹിക്കുന്നുണ്ടെന്നും പറയുന്നു. എന്നെങ്കിലുമൊരിക്കല്‍ പ്രധാനമന്ത്രി തന്നെക്കാണാന്‍ എത്തുമെന്നാണ് താന്‍ പ്രതീക്ഷിക്കുന്നതെന്നും അവര്‍ പറഞ്ഞു. ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

വാര്‍ത്ത

news

ഭർത്താവിനെ കെട്ടിയിട്ടു, പിഞ്ചുമകളെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി; നാൽവർ സംഘം യുവതിയെ കൂട്ടബലാത്സംഗം ചെയ്തു

യോഗി ആദിത്യനാഥിന്റെ ഉത്തര്‍പ്രദേശിലെ മുസഫര്‍നഗര്‍ ജില്ലയില്‍ 25കാരിയായ മുസ്ലിം യുവതിയെ ...

news

അമിത്ഷായുടെ യാത്രയ്ക്ക് സൗകര്യമൊരുക്കാന്‍ സര്‍ക്കാര്‍ കാണിച്ച അമിത ഉത്സാഹം ആശങ്കാജനകമാണ്; മുഖ്യമന്ത്രിക്ക് മറുപടിയുമായി ചെന്നിത്തല

മുഖ്യമന്ത്രി പിണറായി വിജയന് മറുപടിയുമായി പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. ബി.ജെ.പിയുടെ ...

news

മകന്റെ ബൈക്കിന്റെ താക്കോല്‍ ഊരിയെടുത്തു; അര്‍ത്തുങ്കല്‍ എസ്ഐക്കെതിരെ പരാതിയുമായി മന്ത്രി തിലോത്തമന്‍

മകന്റെ ബൈക്കിന്റെ താക്കോല്‍ ഊരിയെടുത്ത് സ്റ്റേഷനിലേക്ക് കൊണ്ടുപോയ എസ്.ഐ.ക്കെതിരെ ...

Widgets Magazine