ഡിജിറ്റല്‍ ഇന്ത്യയ്ക്ക് ഇന്ന് തുടക്കം

ന്യൂഡൽഹി| VISHNU N L| Last Modified ബുധന്‍, 1 ജൂലൈ 2015 (12:57 IST)
പ്രധാന മന്ത്രി നരേന്ദ്ര മോഡിയുടെ സ്വപ്ന പദ്ധതിയായ ഡിജിറ്റല്‍ ഇന്ത്യയ്ക്ക് ഇന്ന് തുടക്കം. ഇലക്ട്രോണിംഗ് രംഗത്ത് സ്വയം പര്യാപ്തത കൈവരിക്കുക ഡിജിറ്‍റൽ ഉളളടക്കം
കാര്യക്ഷമമാക്കുക എന്നിവയാണ് ഡിജിറ്‍റൽ
ഇന്ത്യ പദ്ധതി ലക്ഷ്യം വയ്ക്കുന്നത്.

ഒരു ലക്ഷം കോടിയുടെ ഡിജിറ്റൽ ലോക്കർ , ഇ - വിദ്യാഭ്യാസം , ഇ ആരോഗ്യം എന്നീ പദ്ധതികൾക്കൊപ്പം ദേശീയ സ്കോളർഷിപ്പ് പോർട്ടലും പദ്ധതിയുടെ ഭാഗമാണ്. രണ്ടര ലക്ഷം വില്ലേജുകളിൽ ബ്രോഡ് ബാൻഡ് കണക്ഷന്‍ എത്തിക്കാനും പദ്ധതിയിലൂടെ ലക്ഷ്യമിടുന്നു.

2019 ഓടെ എല്ലാ പൗരന്മാർക്കും മൊബൈൽ ഫോൺ , രാജ്യമെങ്ങും ബ്രോഡ് ബാൻഡ് തുടങ്ങിയവ പദ്ധതിയുടെ ലക്ഷ്യങ്ങളാണ് . സർക്കാരിന്റെ സേവനങ്ങൾ നേരിട്ട് ജനങ്ങളിലെക്കെത്തിക്കാനാണ് പ്രധാനമന്ത്രി നരേന്ദ്രമോഡിയുടെ സ്വപ്ന പദ്ധതികളിലൊന്നായ ഡിജിറ്റൽ ഇന്ത്യയുടെ പ്രധാന ഉദ്ദേശ്യം. ഇന്ന് ഡൽഹിയിൽ നടക്കുന്ന ചടങ്ങിൽ പ്രധാനമന്ത്രി നരേന്ദ്രമോഡി പദ്ധതി
ഉദ്ഘാടനം ചെയ്യും.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :