ഡ്രൈവിങ് ലൈസന്‍സും രേഖകളും ഇനി മൊബൈലില്‍

ന്യൂഡൽഹി, ശനി, 11 ഓഗസ്റ്റ് 2018 (10:55 IST)

ഡ്രൈവിംഗ് ലൈസൻസും വാഹനരജിസ്ട്രേഷൻ സർട്ടിഫിക്കറ്റും ഇനി ഡിജിറ്റൽ രൂപത്തിൽ. ഇത്തരത്തിലുള്ള എല്ലാ രേഖകളും ഡിജിറ്റൽ രൂപത്തിലായാലും അംഗീകൃതമാണെന്ന്‌ കേന്ദ്ര ഗതാഗതമന്ത്രാലയം വ്യക്തമാക്കുകയും എല്ലാ സംസ്ഥാനങ്ങൾക്കും നിർദേശം നൽകുകയും ചെയ്‌തു.‌
 
സർക്കാരിന്റെ അംഗീകൃത മൊബൈൽ ആപ്പുകളായ ഡിജിലോക്കറിലും എംപരിവാഹനിലുമുള്ള കോപ്പികൾക്കാണ് യഥാർഥരേഖകളുടെ അതേ മൂല്യംതന്നെ ലഭിക്കുക.
 
വാഹനങ്ങളുടെ ഇൻഷുറൻസും ഇൻഷുറൻസ് പുതുക്കലുമായി ബന്ധപ്പെട്ട ഡിജിറ്റൽരൂപങ്ങൾക്കും ഇതേ സാധുതയുണ്ട്. ഡിജിലോക്കറിലും എംപരിവാഹനിലുമുള്ള രേഖകളുടെ ഡിജിറ്റൽരൂപം ട്രാഫിക് പോലീസോ മോട്ടോർവാഹനവകുപ്പോ സാധുവായി പരിഗണിക്കുന്നില്ലെന്ന്‌ കാണിച്ച് പൊതുജനങ്ങൾ നൽകിയ പരാതികളും വിവരാവകാശ അപേക്ഷകളും പരിഗണിച്ചാണ്‌ കേന്ദ്രനടപടി.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

വാര്‍ത്ത

news

ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് 2400.92 അടിയായി കുറഞ്ഞു; ഷട്ടറുകൾ താഴ്ത്തില്ല, ആശങ്ക വിട്ടൊഴിയാതെ പെരിയാർ തീരത്തെ ജനങ്ങൾ

ശക്തമായ മഴയും നീരൊഴുക്കും കുറഞ്ഞതോടെ ഇടുക്കി അണക്കെട്ടിലെ ജലനിരപ്പിൽ നേരിയ വ്യത്യാസം. ...

news

വിൽപ്പനയ്ക്ക് കൊണ്ടുവന്ന മുഴുവൻ കമ്പിളിപ്പുതപ്പുകളും ദുരിതബാധിതർക്ക് സൗജന്യമായി നൽകിയ ഇതര സംസ്ഥാന കച്ചവടക്കാരന്‍

മഴക്കെടുതിയില്‍ കേരളം വിറങ്ങലിക്കുകയാണ്. ഓരോ ദുരിതാശ്വാസ ക്യാമ്പുകളിലും നൂറുകണക്കിന് ...

news

‘പേടിക്കണ്ട, മനസ്സ് മടുക്കുകയും ചെയ്യരുത്, എല്ലാവരും കൂടെയുണ്ട്’- ദുരിത ബാധിതർക്ക് മമ്മൂട്ടിയുടെ കരുതൽ

കനത്ത മഴയെ തുടർന്നുണ്ടായ പ്രളയ ബാധിത പ്രദേശത്ത് സന്ദർശനം നടത്തി നടൻ മമ്മൂട്ടി. എറണാകുളം ...

news

പ്രളയ ബാധിത പ്രദേശങ്ങൾ സന്ദർശിക്കാൻ മുഖ്യമന്ത്രി; ഇടുക്കിയിൽ ഇറങ്ങാനായില്ല, യാത്ര വയനാട്ടിലേക്ക്

പ്രളയ ബാധിത പ്രദേശങ്ങളിൽ സന്ദർശനം നടത്താൻ മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിലുള്ള ...

Widgets Magazine