Widgets Magazine Widgets Magazine

വനമേഖലയിലെ സിഗ്നൽ തകരാറിലാക്കി, പാളം മുറിച്ചു; ട്രെയിൻ അട്ടിമറിക്കാന്‍ ശ്രമം

സേലം, ചൊവ്വ, 4 ഏപ്രില്‍ 2017 (08:58 IST)

Widgets Magazine

ധർമ്മപുരിയിലെ മൊറപ്പൂർ കൊട്ടാംപാടി വനമേഖലയിൽ സിഗ്നൽ സംവിധാനം തകരാറിലാക്കുകയും പാളം മുറിച്ചും കൊള്ളയടിക്കാന്‍ ശ്രമം. ഞായർ രാത്രിയാണ് സംഭവം നടന്നത്. ചെന്നൈ–തിരുവനന്തപുരം മെയിൽ കടന്നു പോകുന്നതിന് അരമണിക്കൂർ മുൻപാണ് പാളം മുറിച്ച നിലയിൽ കണ്ടത്തിയത്.  
 
അതേസമയം സിഗ്നൽ തകരാർ മൂലം നിർത്തിയിട്ട തിരുവനന്തപുരം-ന്യൂഡൽഹി കേരള എക്സ്പ്രസിലെ അഞ്ചു യാത്രക്കാരിൽ നിന്ന് 25.5 പവൻ സ്വർണാഭരണങ്ങൾ കൊള്ളയടിച്ചതായി പരാതിയുണ്ടായിരുന്നു. 
 
സേലം സ്റ്റേഷനിൽ നിന്ന് 60 കിലോമീറ്റർ അകലെ മൊറപ്പൂർ റെയിൽവേ സ്റ്റേഷന് സമീപം മാവോയിസ്റ്റ് സാന്നിധ്യമുള്ള കൊട്ടാംപാടി വനമേഖലയിലാണ് സംഭവം. കേരള എക്സ്പ്രസ് നിർത്തിയതിനെത്തുടർന്നു സിഗ്നൽ പരിശോധിക്കാനെത്തിയ ഉദ്യോഗസ്ഥരാണ് പാളം മുറിച്ച നിലയിൽ കണ്ടെത്തിയത്. 
 
പാളങ്ങളെ തമ്മില്‍ ബന്ധിക്കുന്ന ഭാഗം മുറിച്ചതിനാൽ അട്ടിമറി ശ്രമമെന്നാണ് പൊലീസ് പറയുന്നത്. എന്നാല്‍ ട്രാക്ക് പരിശോധനയ്ക്കിട കന്നഡ സംസാരിക്കുന്ന നാലു പേരെ ഇവിടെ സംശയാസ്പദമായി കണ്ടതായി ട്രാക്ക്മാൻമാർ പൊലീസിനോട് പറഞ്ഞിട്ടുണ്ട്. സംഭവത്തെക്കുറിച്ച് റെയിൽവേ ഉന്നതതല അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്.



Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

Widgets Magazine

വാര്‍ത്ത

news

''നീ ഇപ്പോൾ ഫീൽഡിലിറങ്ങിയോ? മുഴുവൻ പറ കേൾക്കട്ടെ''; പരാതിയുമായി സ്റ്റേഷനിലെത്തിയ അമ്മയേയും മകളേയും അപമാനിച്ച് എസ് ഐ

അയൽവാസിയായ മധ്യവയസ്കനും മകനും ചേർന്ന് മാനസിക വളർച്ചയെത്താത്ത പന്ത്രണ്ടുകാരിയായ ...

news

ശശീന്ദ്രനെ കുടുക്കിയ സംഭവം; ചാനലിൽ നിന്നും രാജി വെച്ചവർക്കും രക്ഷയില്ല, അവർക്കും പണികിട്ടും

മുൻ മന്ത്രി എ കെ ശശീന്ദ്രന്റെ ഫോൺ വിളി വിവാദത്തിൽ അന്വേഷണ സംഘം കൂടുതൽ ആളുകളുടെ ...

news

ജസ്റ്റിസ് ഫോർ കൃഷ്ണനുണ്ണി; ആരും കാണാത്തതോ, കണ്ടില്ലെന്ന് നടിക്കുന്നതോ?

കൊച്ചുവേളി റെയില്‍വെ ട്രാക്കില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ ബി കോം വിദ്യാർ‌ത്ഥി ...

Widgets Magazine Widgets Magazine