ദേവയാനി ഖോബ്രഗഡെയെ ഒൌദ്യോഗിക ചുമതലകളില്‍ നിന്നു ഒഴിവാക്കി

ന്യൂഡല്‍ഹി| Last Modified ശനി, 20 ഡിസം‌ബര്‍ 2014 (12:00 IST)
അമേരിക്കയിലെ ഇന്ത്യയന്‍
നയതന്ത്ര ഉദ്യോഗസ്ഥ ദേവയാനി ഖോബ്രഗഡെയെ ഒൌദ്യോഗിക ചുമതലകളില്‍ നിന്നു കേന്ദ്ര സര്‍ക്കാര്‍
ഒഴിവാക്കി. അനുമതി വാങ്ങാതെ ഒരു ഇംഗീഷ് ചാനലിന്
ദേവയാനി അഭിമുഖം നല്‍കിയെന്ന കാരണം കാണിച്ചാണ് നടപടി.

അഭിമുഖത്തില്‍
യു എസില്‍ തനിക്ക് നേരെയുണ്ടായ നടപടികളെപ്പറ്റി പറഞ്ഞിരുന്നു. ഇത് അമേരിക്കയെ ചൊടിപ്പിച്ചുവെന്നാണ് റിപ്പോര്‍ട്ടുകള്‍. വിദേശകാര്യ വകുപ്പിൽ വികസന പങ്കാളിത്ത വിഭാഗത്തിൽ ഡയറക്ടറായി ജോലി നോക്കി വരികയായിരുന്നു ദേവയാനി. ദേവയാനിയ്ക്കെതിരെ വിദേശകാര്യമന്ത്രാലയം നടപടി സ്വീകരിച്ചതോടെ
ഭരണപരമായ തീരുമാനങ്ങളൊന്നും ദേവയാനിയ്ക്ക് കൈക്കൊള്ളാനാവില്ല.

കഴിഞ്ഞ 2013 ഡിസംബര്‍ 12 ന്
ജോലിക്കാരിക്ക് മതിയായ ശന്പളം നൽകാതെ പീഡിപ്പിച്ചു എന്ന
കുറ്റത്തിന് ദേവയാനി ഖോബ്രഗഡെയെ അറസ്റ്റിലായിരുന്നു. അറസ്റ്റിലായ
ഇവരെ നഗ്നയാക്കി പരിശോധിച്ച നടപടി
ഇന്ത്യ-അമേരിക്ക നയതന്ത്ര ബന്ധത്തെ സാരമായി ബാധിച്ചിരുന്നു.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും
പിന്തുടരുക.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :