നോ​ട്ട് നി​രോ​ധ​നത്തിലൂടെ രാ​ജ്യം ഇ​രു​ട്ടി​ലായി; നടന്നത് ഏറ്റവും വ​ലി​യ അ​ഴി​മ​തി: മമത

കൊല്‍ക്കത്ത, ചൊവ്വ, 7 നവം‌ബര്‍ 2017 (20:10 IST)

 mamata banerjee , Demonnitisation , Narendra modi , bjp , cash , modi , അരുൺ ജയ്റ്റ്ലി , മ​മ​ത ബാ​ന​ർ​ജി , നോ​ട്ട് നി​രോ​ധ​നം , മമത

നോട്ട് നിരോധനം ഇന്ത്യൻ ‌സമ്പദ് വ്യവസ്ഥയുടെ നിർണായക ചുവടാണെന്ന് ധനമന്ത്രി അരുൺ ജയ്റ്റ്ലി വ്യക്തമാക്കിയതിന് പിന്നാലെ കേന്ദ്ര സര്‍ക്കാരിനെതിരെ ആഞ്ഞടിച്ച് പ​ശ്ചി​മ ബം​ഗാ​ൾ മു​ഖ്യ​മ​ന്ത്രി മ​മ​ത ബാ​ന​ർ​ജി.

രാ​ജ്യം​ക​ണ്ട ഏറ്റവും വ​ലി​യ അ​ഴി​മ​തി​യാണ് നോ​ട്ട് നി​രോ​ധ​നം. അ​ന്വേ​ഷ​ണം ന​ട​ത്തി​യാ​ൽ ഇ​ത് തെ​ളി​യി​ക്കാ​ൻ ക​ഴി​യും. പ്രാ​യോ​ഗി​ക​ത​യി​ൽ നോ​ട്ട് നി​രോ​ധ​നം വ​ട്ട​പൂ​ജ്യ​മാ​യി​രു​ന്നു. നോ​ട്ട് നി​രോ​ധ​നം ക​ള്ള​പ്പ​ണ​ത്തി​നെ​തി​രാ​യ യു​ദ്ധ​മാ​യി​രു​ന്നി​ല്ല ഈ നീക്കമെന്നും ഫേസ്‌ബുക്കിലൂടെ വ്യക്തമാക്കി.

അ​ധി​കാ​ര​ത്തി​ലു​ള്ള രാ​ഷ്ട്രീ​യ​പാ​ർ​ട്ടി​യു​ടെ സ്ഥാ​പി​ത താ​ത്‌​പ​ര്യ​ങ്ങ​ൾ​ക്കാ​യി ക​ള്ള​പ്പ​ണം വെ​ളി​പ്പി​ക്കാ​നു​ള്ള നീ​ക്ക​മാ​യി​രു​ന്നു നോട്ട് നിരോധനം എന്നത്. കൈവശമുള്ള കള്ളപ്പണം നിയമപരമായി വെളുപ്പിക്കാന്‍ ചിലര്‍ക്ക് സാധിച്ചു. ഈ സമയം
രാ​ജ്യം വ​ലി​യ ഇ​രു​ട്ടി​ല​ക​പ്പെ​ട്ടെ​ന്നും മ​മ​ത കൂട്ടിച്ചേര്‍ത്തു.

നോട്ട് അസാധുവാക്കലിനു ശേഷം രാജ്യത്ത് കുറ്റവാളികള്‍ പണമില്ലാതെ നെട്ടോട്ടമോടിയെന്നാണ് ജയ്‌റ്റ്‌ലി ഇന്ന് വ്യക്തമാക്കിയത്. നിലവിലെ അവസ്ഥ മാറ്റുന്നതിന് കറന്‍‌സി അസാധുവാക്കല്‍ സഹായിച്ചു. വരാന്‍ പോകുന്ന തലമുറയ്ക്ക് സത്യസന്ധവും നീതിപൂര്‍വവുമായി ജീവിക്കുന്നതിന് നോട്ട് നിരോധനം ഗുണം ചെയ്യും. ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയുടെ നിര്‍ണായക ദിനമാണ് നവംബര്‍ എട്ട് എന്നും വാർത്താസമ്മേളനത്തിൽ ജയ്റ്റ്ലി കൂട്ടിച്ചേര്‍ത്തു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  
അരുൺ ജയ്റ്റ്ലി മ​മ​ത ബാ​ന​ർ​ജി നോ​ട്ട് നി​രോ​ധ​നം മമത Demonnitisation Bjp Cash Modi Narendra Modi Mamata Banerjee

വാര്‍ത്ത

news

കമല്‍‌ഹാസന്‍ ഇപ്പോള്‍ പയറ്റുന്നത് ഒരു തന്ത്രം, പിന്നെയാണ് രാഷ്‌ട്രീയം!

നവംബർ ഏഴിന് പുതിയ പാർട്ടിയുമായി തമിഴ് രാഷ്ട്രീയത്തിലേക്ക് കമൽഹാസൻ എത്തുമെന്ന ...

news

നോട്ട് നിരോധത്തിന്റെ ദുരിതം മറികടക്കാൻ സഹായിച്ച കുടുംബശ്രീയ്ക്ക് എട്ടിന്റെ പണി കൊടുത്ത് ജി എസ് ടി

കേന്ദ്രസർക്കാരിന്റെ നോട്ട് നിരോധനത്തിന്റെ ദുരിതത്തിൽ നിന്നും പലർക്കും സഹായകമായത് ...

news

നവംബർ 8 - എട്ടിന്റെ പണി കിട്ടിയ ദിവസം!

കേന്ദ്രസർക്കരിന്റെ നോട്ട് നിരോധനത്തിനു ഒരു വയസ്സ്. കഴിഞ്ഞ വര്‍ഷം നവംബര്‍ എട്ടിനായിരുന്നു ...

news

രാജ്യത്ത് ഹിന്ദുത്വ തീവ്രവാദമുണ്ടോ ?; നിലപാടില്‍ മലക്കം മറിഞ്ഞ് കമല്‍ഹാസന്‍

ഹിന്ദുക്കളെക്കുറിച്ച് താന്‍ പറയുന്നത് തന്റെ കുടുംബത്തിലെ ഹിന്ദുക്കളെ പോലും ...