ന്യൂഡല്‍ഹി|
jibin|
Last Modified വെള്ളി, 28 ജൂലൈ 2017 (20:51 IST)
നോട്ട് അസാധുവാക്കലിനെ തുടര്‍ന്ന് ഇറക്കിയ 2000 രൂപ നോട്ടുകള്‍ പിന്‍വലിക്കില്ലെന്ന് കേന്ദ്ര ധനകാര്യ സഹമന്ത്രി സന്തോഷ് കുമാര്‍ ഗംഗ്വാര്‍. ചില്ലറ ക്ഷാമം പരിഹരിക്കാനായി 200 രൂപ നോട്ടുകള്‍ അധികം തമസിക്കാതെ വിനിമയത്തിലെത്തുമെന്നും അദ്ദേഹം പറഞ്ഞു.
2000 രൂപ നോട്ടുകളുടെ അച്ചടി കുറയ്ക്കുക എന്നത് പ്രത്യേക വിഷയമാണെന്നും എന്നാല്‍ ഇക്കാര്യത്തില്‍ റിസര്‍വ് ബാങ്കിന്റെ തീരുമാനം ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു. അടുത്ത മാസം 200 രൂപ നോട്ടുകള്‍ വിനിമയത്തിനായി എത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു.
2000 രൂപയുടെ അച്ചടി നിര്‍ത്തിവെയ്ക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചു എന്ന രീതിയില്‍ വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു. ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി ഇക്കാര്യത്തില്‍ മൌനം തുടരുന്ന പശ്ചാത്തലത്തിലാണ് കുമാര്‍ ഗംഗ്വാര്‍ രംഗത്ത് എത്തിയത്.