നോട്ട് നിരോധനം സമ്മാനിച്ചത് വമ്പന്‍ തിരിച്ചടി; സാ​മ്പ​ത്തി​ക വ​ള​ർ​ച്ച​ ഇ​ടി​ഞ്ഞു

നോട്ട് നിരോധനം സമ്മാനിച്ചത് വമ്പന്‍ തിരിച്ചടി; സാ​മ്പ​ത്തി​ക വ​ള​ർ​ച്ച​ ഇ​ടി​ഞ്ഞു

Demonetization , GDP , Indian economy , Cash , Narendra modi , നോട്ട് അസാധുവാക്കല്‍ , സാമ്പത്തിക വളർച്ചാ റിപ്പോർട്ട് , നരേന്ദ്ര മോദി , സമ്പദ്​വ്യവസ്ഥ
ന്യൂഡൽഹി| jibin| Last Modified ബുധന്‍, 31 മെയ് 2017 (20:12 IST)
നോട്ട് അസാധുവാക്കലിന്റെ പ്രത്യാഘാതം രാജ്യത്തിന്റെ വളര്‍ച്ചാ നിരക്കിനെ പ്രതികൂലമായി ബാധിച്ചുവെന്നു വ്യക്തമാക്കി സാമ്പത്തിക വളർച്ചാ റിപ്പോർട്ട്.

2016 - 2017 സാ​മ്പ​ത്തി​ക വ​ർ​ഷം മൊ​ത്ത ആ​ഭ്യ​ന്ത​ര ഉ​ദ്പാ​ദ​ന​ത്തി​ൽ 7.1 ശ​ത​മാ​നം വ​ള​ർ​ച്ച മാ​ത്ര​മാ​ണ് കൈ​വ​രി​ക്കാ​നാ​യ​ത്. മു​ൻ​വ​ർ​ഷ​ത്തി​ൽ എ​ട്ട് ശ​ത​മാ​ന​മാ​യി​രു​ന്നു വ​ള​ർ​ച്ചാ​നി​ര​ക്ക്.

ഇ​തേ ജ​നു​വ​രി-​മാ​ർ​ച്ച് കാ​ല​യ​ള​വി​ൽ ചൈ​ന​യു​ടെ വ​ള​ർ​ച്ചാ​നി​ര​ക്ക് 6.9 ശ​ത​മാ​ന​മാ​യി​രു​ന്നു. ഇ​തോ​ടെ ലോ​ക​ത്തി​ലെ അ​തി​വേ​ഗം വ​ള​രു​ന്ന സാ​മ്പ​ത്തി​ക ശ​ക്തി​യെ​ന്ന ഇ​ന്ത്യ​യു​ടെ അ​വ​കാ​ശ​വാ​ദ​ത്തി​ന് മ​ങ്ങ​ലേ​റ്റു.

മൂന്ന്​ വർഷം പുർത്തിയാക്കുന്ന നരേന്ദ്ര മോദി സർക്കാറിന്​ ഒട്ടും ആശ്വാസം പകരുന്നതല്ല ജിഡിപി വളർച്ച നിരക്കുകൾ. സർക്കാർ നടപ്പിലാക്കിയ സാമ്പത്തിക നയങ്ങൾ സമ്പദ്​വ്യവസ്ഥക്ക്​ തിരിച്ചടിയായെന്ന്​ സൂചനകളാണ്​ പുതിയ കണക്കുകൾ നൽകുന്നത്​​.

വിനിമയത്തില്‍ ബഹുഭൂരിപക്ഷം വരുന്ന 1000, 500 രൂപയുടെ നോട്ടുകള്‍ നിരോധിച്ച നടപടി രാജ്യത്തെ സാമ്പത്തികപരമായി പിന്നോട്ടടിക്കുമെന്നു നേരത്തെ തന്നെ റിപ്പോർട്ടുകളുണ്ടായിരുന്നു.

അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :