നെറ്റില്‍ താരമായി ഡല്‍ഹി മെട്രോ; പക്ഷേ, യാത്രക്കാരുടെ ചീത്ത കേള്‍ക്കാനാണെന്നു മാത്രം; കാരണമറിഞ്ഞാല്‍ അമ്പരന്നു പോകും

ന്യൂഡല്‍ഹി, ബുധന്‍, 11 ജനുവരി 2017 (18:34 IST)

Widgets Magazine
അനുബന്ധ വാര്‍ത്തകള്‍

ബുധനാഴ്ച വൈകുന്നേരത്തോടെ ഇന്റര്‍നെറ്റില്‍ താരമായി ഡല്‍ഹി മെട്രോ. ഡി എം ആര്‍ സി (ഡല്‍ഹി മെട്രോ റെയില്‍വേ കോര്‍പ്പറേഷന്‍) സംബന്ധമായ വാര്‍ത്തകള്‍ തിരഞ്ഞാണ് പലരും നെറ്റിലെത്തിയത്. കാരണം, എന്തെന്നു ചോദിച്ചാല്‍ പലരും ബ്ലൂ ലൈന്‍ മെട്രോ സ്റ്റേഷനുകളില്‍ മണിക്കൂറുകളായി ട്രയിന്‍ കിട്ടാതെ ബുദ്ധിമുട്ടുകയാണ്.
 
വൈകുന്നേരം, അഞ്ചരയോടെയാണ് മെട്രോ ട്രയിന്‍ കാത്തിരിക്കുകയായിരുന്ന ആളുകള്‍ തങ്ങളുടെ ദൈനംദിന ഗതാഗത ഉപാധിക്ക് എന്തുപറ്റിയെന്ന് അറിയാന്‍ കൂട്ടത്തോടെ നെറ്റിലേക്ക് എത്തിയത്. മിക്കവരും ട്വിറ്ററില്‍ ഇക്കാര്യങ്ങള്‍ ചിത്രങ്ങളോടു കൂടി വ്യക്തമാക്കുകയും ചെയ്തു.
 
ഡല്‍ഹി മെട്രോയുടെ ബ്ലൂ ലൈനിലാണ് വൈകുന്നേരം ജനം കുരുക്കിലായത്. മണിക്കൂറുകള്‍ കാത്തിരുന്നിട്ടും ട്രയിന്‍ എത്താത്തതിനെ തുടര്‍ന്ന് രോഷാകുലരായവരില്‍ ചിലര്‍ സാമൂഹ്യമാധ്യമങ്ങളിലൂടെ സംഭവം പങ്കു വെയ്ക്കുകയും ചെയ്തു. 
 
അതേസമയം, നെറ്റ്‌വര്‍ക്ക് തകരാറിലായതിനാല്‍ മെട്രോ സേവനം ഇന്നത്തേക്ക് ഉപേക്ഷിക്കാനുള്ള നിര്‍ദ്ദേശവും സോഷ്യല്‍ മീഡിയയിലൂടെ തന്നെയെത്തി. പ്രധാനമന്ത്രിയെ ടാഗ് ചെയ്ത് പ്രശ്നം അവതരിപ്പിക്കാനും ട്വീറ്റ് ചെയ്തവരില്‍ ചിലര്‍ ശ്രദ്ധിച്ചു.
 
(ചിത്രത്തിന് കടപ്പാട് - ട്വിറ്റര്‍)Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

Widgets Magazine

വാര്‍ത്ത

news

രേഖകളുടെ അടിസ്ഥാനത്തില്‍ പ്രധാനമന്ത്രിക്കെതിരെ അന്വേഷണം പ്രഖ്യാപിക്കാന്‍ കഴിയില്ല; തെളിവുകള്‍ വേണമെന്ന് സുപ്രീംകോടതി

ചില രേഖകള്‍ കൊണ്ടുമാത്രം പ്രധാനമന്ത്രിക്ക് എതിരെ അന്വേഷണത്തിന് ഉത്തരവിടാന്‍ കഴിയില്ലെന്ന് ...

news

പഞ്ചാബില്‍ ബിജെപിയുടെ സ്ഥാനം എവിടെ ?; കെജ്‌രിവാളിന്റെ ആയുധം ഇതോ ?

ഡല്‍ഹിയിലെ മികച്ച വിജയത്തിന് പിന്നാലെ ആം ആദ്‌മി പാര്‍ട്ടി നേതാവ് അരവിന്ദ് കെജ്‌രിവാള്‍ ...

news

പഞ്ചാബ് മുഖ്യമന്ത്രിയുടെ കൈയിലിരുന്ന ഗ്ലാസ് ചെരുപ്പ് കൊണ്ട് പൊട്ടി; കാരണം ഞെട്ടിക്കുന്നത്

പഞ്ചാബ് മുഖ്യമന്ത്രി പ്രകാശ് സിങ് ബാദലിനു നേരെ ചെരുപ്പേറ്. ബാത്തിന്‍ഡയില്‍ വെച്ചാണ് ...

Widgets Magazine