ഡൽഹി ലഫ്റ്റനന്റ് ഗവർണർ നജീബ് ജങ് രാജിവച്ചു; പ്രവര്‍ത്തന മേഖലയായ അക്കാദമിക രംഗത്തേക്ക്​ മടങ്ങാനെന്ന് വിശദീകരണം

ന്യൂഡൽഹി, വ്യാഴം, 22 ഡിസം‌ബര്‍ 2016 (18:32 IST)

Widgets Magazine
Najeeb Jung, Arvind Kejriwal, Delhi Lieutenant Governor ന്യൂഡൽഹി, ലഫ്റ്റനന്റ് ഗവർണർ, ഡൽഹി ലഫ്റ്റനന്റ് ഗവർണർ, നജീബ് ജങ്

ഡൽഹി നജീബ് ജങ് രാജിവച്ചു. വീണ്ടും അധ്യാപനത്തിലേക്ക് മടങ്ങി പോകുന്നതിനു വേണ്ടിയാണ് താന്‍ രാജിവെയ്ക്കുന്നതെന്നണ് അദ്ദേഹം നല്‍കിയ വിശദീകരണം. രാജിവെക്കുന്നതായി അറിയിച്ച്​ നജീബ്​ ജങ്​ കേന്ദ്രസർക്കാറിന്​ കത്ത്​ കൈമാറുകയും ചെയ്തു.
 
ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‍രിവാളുമായുള്ള അധികാര തർക്കത്തിനിടെയാണ് ജങ്ങിന്റെ രാജി.
2013 ജൂലൈ 18 നാണ് ജങ്​ ഡൽഹിയുടെ ഇരുപതാമത് ലഫ്​. ഗവർണറായി സ്ഥാനമേറ്റത്​. എന്നാല്‍ ഈ പദവിയുടെ കാലാവധി കഴിയുന്നതിന്​ 18 മാസം ബാക്കിയുള്ളപ്പോഴാണ്​ അദ്ദേഹം രാജി വെച്ചത്​. 
 
കഴിഞ്ഞ രണ്ടു വർഷമായി തന്നോട് സഹകരിച്ചതിന് മുഖ്യമന്ത്രി അരവിന്ദ്​ കേജ്​രിവാളിനും ഉദ്യോഗസ്ഥർക്കും ഡൽഹിയിലെ ജനങ്ങൾക്കും അദ്ദേഹം നന്ദി അറിയിച്ചു. അതേമസയം, നജീബ്​ ജങ്ങി​ന്റെ രാജി തന്നെ അമ്പരിപ്പിച്ചുവെന്നും ഭാവിയിലെ ഉദ്യമങ്ങൾക്ക്​ ആശംസകള്‍ നേരുന്നുവെന്നും കെജ്​രിവാൾ ട്വിറ്റില്‍ കുറിച്ചു.
 Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

Widgets Magazine

വാര്‍ത്ത

news

സിനിമകൾ പിൻ‌‌വലിക്കില്ല; അന്യഭാഷാ ചിത്രങ്ങൾ കേരളത്തിൽ വന്ന് അങ്ങനെ പണം വാരണ്ട!

ക്രിസ്തുമസിന് ഇപ്പോൾ പ്രദർശിപ്പിച്ചു കൊണ്ടിരിക്കുന്ന സിനിമകൾ തുടരുമെന്ന് തീയേറ്റർ ഉടമകൾ. ...

news

പരിഹസി​ച്ചോളു, എന്നാല്‍ അഴിമതി നടത്തിയോ ഇല്ലയോ എന്ന ചോദ്യത്തിന്​ ഉത്തരം പറയണം: മോദിയോട്​ രാഹുൽ

ലളിത്​ മോഡി, വിജയ്​ മല്യ എന്നിവരുള്‍പ്പെടെയുള്ളവരെ രക്ഷപ്പെടുത്തുകയാണ്​ യഥാര്‍ത്ഥത്തില്‍ ...

news

കാസ്ട്രോ അന്നും ഇന്നും ലോകത്തെ ഞെട്ടിച്ചു, ഒടുവില്‍ യാത്രയായി

ക്യൂബന്‍ വിപ്ലവ നായകൻ ഫിഡൽ കാസ്ട്രോയുടെ വേര്‍പാട് ഈ വര്‍ഷത്തെ പ്രധാന ...

Widgets Magazine