ഡൽഹിയിൽ തെരഞ്ഞെടുപ്പിന് ഒരുക്കമാണെന്ന് കേന്ദ്ര സർക്കാർ

   ഡൽഹി സര്‍ക്കാര്‍ , കേന്ദ്ര സർക്കാർ , നരേന്ദ്ര മോഡി , തെരഞ്ഞെടുപ്പ്
ന്യൂഡല്‍ഹി| jibin| Last Modified വ്യാഴം, 23 ഒക്‌ടോബര്‍ 2014 (13:12 IST)
ഡൽഹിയിൽ നിയമസഭാ തെരഞ്ഞെടുപ്പിന് ഒരുക്കമാണെന്ന് വ്യക്തമാക്കി. ഈ മാസം ഇരുപത്തിയെട്ടിന് ഈ കാര്യം കേന്ദ്ര സർക്കാർ
കോടതിയെ അറിയിക്കും.

ഭൂരിപക്ഷമില്ലാതെ സർക്കാരുണ്ടാക്കാൻ ശ്രമിക്കേണ്ടെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡി പാര്‍ട്ടിയെ അറിയച്ചതിനെ തുടര്‍ന്നാണ് കേന്ദ്ര സർക്കാർ ഈ നിലപാട് സ്വീകരിച്ചത്. ഡൽഹിയിൽ രാഷ്ട്രപതി ഭരണമാണ് നിലവിലുള്ളത്.

കഴിഞ്ഞ ഡിസംബറിൽ ഡൽഹിയിൽ നടന്ന തിരഞ്ഞെടുപ്പിൽ ഒരു പാർട്ടിക്കും പിന്തുണ ലഭിക്കാതിരുന്നതിനെ തുടർന്ന് അരവിന്ദ് കെജ്‌രിവാളിന്റെ നേതൃത്വത്തിലുള്ള ആം ആദ്മി പാർട്ടി,​ കോൺഗ്രസ് പിന്തുണയിൽ അധികാരത്തിലേറിയിരുന്നു. എന്നാല്‍ ജൻലോക്പാൽ ബിൽ പാസാക്കാൻ കഴിയാത്തതിനെ തുടർന്ന് കെജ്‌രിവാൾ രാജി വയ്ക്കുകയായിരുന്നു.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും പിന്തുടരുക.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :