ദയാനിധി മാരനെ സിബിഐ ചോദ്യം ചെയ്തു

ചെന്നൈ| Last Modified ബുധന്‍, 1 ജൂലൈ 2015 (16:23 IST)
മുന്‍ ടെലികോം മന്ത്രി ദയാനിധി മാരനെ സിബിഐ ചോദ്യം ചെയ്തു. ഡല്‍ഹിയില്‍ വച്ചായിരുന്നു ചോദ്യം ചെയ്യല്‍. മാരന്റെ ചെന്നൈയിലെ വസതിയില്‍ അനധികൃതമായി മുന്നൂറ് ബിഎസ്എന്‍എല്‍ ലൈനുകള്‍ ഉപയോഗിച്ച കേസിലാണ്
ദയാനിധി മാരനെ ചോദ്യം ചെയ്തത്.

കേസില്‍ ദയാനിധി മാരന്റെ പ്രൈവറ്റ് സെക്രട്ടറി വി.ഗൗതമന്‍ അടക്കം മൂന്ന് പേരെ സിബിഐ അറസ്റ്റ് ചെയ്തിരുന്നു. 2ജി ഇടപാടിലും എയര്‍സെല്‍ ഇടപാടിലും ദയാനിധി മാരന്‍ അന്വേഷണം നേരിടുന്നുണ്ട്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :