മൂന്നാം ക്ലാസുകാരിയായ പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചശേഷം കല്ലുകൊണ്ട് തലയ്ക്കടിച്ചു കൊലപ്പെടുത്തി

പത്തുവയസുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചശേഷം ക്രൂരമായി കൊലപ്പെടുത്തി.

hyderabad, rape, murder, police ഹൈദരാബാദ്, പീഡനം, കൊലപാതകം, പൊലീസ്
ഹൈദരാബാദ്| സജിത്ത്| Last Modified ഞായര്‍, 3 ജൂലൈ 2016 (17:03 IST)
പത്തുവയസുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചശേഷം ക്രൂരമായി കൊലപ്പെടുത്തി. ഹൈദരാബാദിലെ ബൊല്ലാറിലാണ് അതിദാരുണമായ ഈ സംഭവം നടന്നത്. നിരവധികേസുകളിലെ പ്രതിയായ അനിൽ കുമാറാണ് ഈ കൊടും ക്രൂരത നടത്തിയത്.

ശനിയാഴ്ച വൈകീട്ട് അമ്മയ്ക്കൊപ്പം കടയിലെത്തിയതായിരുന്നു മൂന്നാം ക്ലാസുകാരിയായ ഈ പെൺകുട്ടി. മിഠായി കാണിച്ചായിരുന്നു അനിൽ കുമാർ പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയത്. തുടർന്ന് ക്രൂരമായി ലൈംഗിക പീഡനത്തിനിരയാക്കുകയും വലിയ കല്ലുകൊണ്ട് പെൺകുട്ടിയുടെ തലയിൽ ഇടിച്ചു കൊലപ്പെടുത്തുകയുമാണ് ചെയ്തത്.

ഇന്നലെ രാത്രി പെണ്‍കുട്ടിയെ കാണാനില്ലെന്ന പരാതി ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ പൊലീസ് അന്വേഷണം നടത്തുകയായിരുന്നു. തുടർന്നാണ് ഒറ്റപ്പെട്ട പ്രദേശത്ത് പെൺകുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. പ്രതിക്കായി പൊലീസ് പ്രത്യേക സംഘത്തെ നിയോഗിച്ചതായി എസ് ഐ അറിയിച്ചു. പ്രതിയായ അരുണ്‍ കുമാര്‍ അടുത്തിടെയാണ് ജയിൽവാസത്തിനുശേഷം പുറത്തിറങ്ങിയത്.

ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാംഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :