ദാവൂദ് ഇബ്രാഹിം കീഴടങ്ങാൻ തയാറായിരുന്നു; ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍

ന്യൂഡൽഹി| VISHNU N L| Last Updated: ശനി, 18 ജനുവരി 2020 (13:33 IST)
തേടുന്ന കൊടും കുറ്റവാളിയായ അധോലോക നായകന്‍ ദാവൂദ് ഇബ്രാഹിം ഇന്ത്യയ്ക്കു മുന്നില്‍ കീഴടങ്ങാന്‍ സന്നദ്ധത അറിയിച്ചിരുന്നതായി ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍. ഡൽഹി പൊലീസ് മുൻ മേധാവി നീരജ് കുമാർ ആണ് ഈ വെളിപ്പെടുത്തല്‍ നടത്തിയത്. 1993ലെ മുംബൈ സ്ഫോടനം നടന്ന് 15 മാസങ്ങൾക്കു ശേഷം ഇയാള്‍ കീഴടങ്ങാന്‍ തയ്യാറായിരുന്നു എങ്കിലും സര്‍ക്കാരിന്റെ നിബന്ധനകള്‍ അംഗീകരിക്കാന്‍ തയ്യാറാകാത്തതിനെ തുടര്‍ന്ന് ഇയാള്‍ പിന്‍‌വാങ്ങുകയുമായിരുന്നു എന്നുമാണ് നീരജ് ക്ലുമാര്‍ വെളിപ്പെടുത്തിയിരിക്കുന്നത്.

പ്രമുഖ അഭിഭാഷകനായ റാംജഠ്മലാനിയേയും ദാവൂദ് തന്നെ വിളിച്ചു കീഴടങ്ങുന്നകാര്യം സംസാരിച്ചെന്നും എന്നാൽ സർക്കാർ തന്റെ നിബന്ധനകൾ അംഗീകരിക്കാത്തതിനാൽ തീരുമാനത്തിൽ നിന്നു പിൻവാങ്ങുന്നതായും ദാവൂദ്, ജഠ്മലാനിയെ അറിയിച്ചു. 1994ല്‍ മൂന്നുതവണയാണ് ദാവൂദ്,അന്ന് സിബിഐ ഡിഐജിയായിരുന്ന
നീരജ് കുമാറിനെ ബന്ധപ്പെട്ടത്. പക്ഷേ, നിബന്ധനകൾ അംഗീകരിക്കാൻ കഴിയാത്തതിനാൽ സിബിഐ അതു വേണ്ടെന്നു വയ്ക്കുകയുമായിരുന്നെന്നും ദേശീയ മാധ്യമത്തിനു നൽകിയ അഭിമുഖത്തിൽ നീരജ് കുമാർ പറഞ്ഞു.

കീഴടങ്ങി ഇന്ത്യയിൽ എത്തിയാൽ എതിർചേരി തന്നെ കൊലപ്പെടുത്തുമോ എന്ന ഭയം ദാവൂദ് പങ്കുവച്ചിരുന്നു. അതിനാൽ ആവശ്യമായ സുരക്ഷ വേണമെന്നും ദാവൂദ് ആവശ്യപ്പെട്ടു. ദാവൂദുമായി സംസാരിക്കാൻ കുമാറിന് സിബിഐ നൽകിയ അനുമതി പിന്നീടു പിൻവലിക്കുകയായിരുന്നു. പിന്നീട് സർക്കാർ എന്തെങ്കിലും ചെയ്തോയെന്ന് അറിയില്ലെന്നും കുമാർ കൂട്ടിച്ചേർത്തു.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും പിന്തുടരുക.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :