ഡേറ്റാ സെന്റര്‍ കേസന്വേഷണം സിബിഐ അവസാനിപ്പിക്കുന്നു

കൊച്ചി| VISHNU.NL| Last Modified വെള്ളി, 22 ഓഗസ്റ്റ് 2014 (19:04 IST)
ഡേറ്റാ സെന്റര്‍ കേസിലെ പ്രാഥമികാന്വേഷണം അവസാനിപ്പിക്കുന്നു. സംസ്ഥാനത്തെ ഡേറ്റാ സെന്റര്‍ ക്രമവിരുദ്ധമായി റിലയന്‍സിന് കൈമാറിയതില്‍ അഴിമതിയുണ്ടെന്നായിരുന്നു ആരോപണം. ഇതു സംബന്ധിച്ച വിജിലന്‍സ് അന്വേഷണമാണ് സിബിഐ കൊച്ചി
യൂണിറ്റ് ഏറ്റെടുത്തിരുന്നത്.

എന്നാല്‍ വിഎസ് സര്‍ക്കാരിന്റെ കാലത്തു നടന്ന ഇടപാടില്‍ അഴിമതി നടന്നെന്ന് തെളിയിക്കാന്‍ സാധിക്കാത്ത സാഹചര്യത്തിലാണ് നടപടി. ഇതു സംബന്ധിച്ച റിപ്പോര്‍ട്ട് സിബിഐ സര്‍ക്കാരിന് കൈമാറും. അന്വേഷണത്തിന്റെ ഭാഗമായി വി എസിന്റെ സ്റ്റാഫിലുണ്ടായിരുന്ന സുരേഷടക്കമുളള എല്ലാവരേയും സിബിഐ ചോദ്യം ചെയ്തിരുന്നു. പ്രാഥമികാന്വേഷണത്തില്‍ ഗൂഡാലോചന ബോധ്യപ്പെട്ടാല്‍ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യാനായിരുന്നു തീരുമാനം.

എന്നാല്‍ നന്ദകുമാറിന്റെ അക്കൗണ്ടിലേക്ക് വന്ന പണം റിലയന്‍സിന് ഡേറ്റാസെന്റര്‍ കൈമാറുന്നതിന് വേണ്ടിയായിരുന്നെന്ന് തെളിയിക്കാനായില്ല. അതേ സമയം അനധികൃത സ്വത്തുസമ്പാദനവുമായി ബന്ധപ്പെട്ട് ദല്ലാള്‍ നന്ദകുമാറിനെതിനായ അന്വേഷണം സിബിഐ തുടരുകയാണ്.

മുഖ്യമന്ത്രിയായിരുന്ന വി എസ് അച്യുതാനന്ദനേയും വിവാദ ഇടനിലക്കാരന്‍ ദല്ലാള്‍ നന്ദകുമാറിനെയുമാണ് യുഡിഎഫ് പ്രതിക്കൂട്ടില്‍ നിര്‍ത്തിയിരുന്നത്.

ഡേറ്റാ സെന്റര്‍ റിലയന്‍സിന് കൈമാറിയതില്‍ ഏതെങ്കിലും വിധത്തിലുളള ഗൂഢാലോചന നടന്നതായി തെളിയിക്കാന്‍ അന്വേഷണസംഘത്തിന് കഴിഞ്ഞില്ല. അതിനാല്‍ ഇപ്പോഴത്തെ നിലയില്‍ അന്വേഷണം അവസാനിപ്പിക്കുകയാണെന്ന് സിബിഐ സര്‍ക്കാരിനേയും ഹൈക്കോടതിയേയും അറിയിക്കും.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :