കേരള തീരത്തേക്കാള്‍ ശക്തിപ്രാപിച്ച് ഓഖി ലക്ഷദ്വീപില്‍ !

കല്‍പേനി, ശനി, 2 ഡിസം‌ബര്‍ 2017 (07:40 IST)

തെക്കന്‍ കേരളത്തിന്റെയും തമിഴ്നാടിന്റെയും തീരങ്ങളിലൂടെ കനത്ത നാശം വിതച്ച് ആഞ്ഞടിച്ച ‘ഓഖി’ ചുഴലിക്കാറ്റ് ജനങ്ങളെ ഭീതിയിലാക്കുന്നു. കൂടൂതല്‍ ശക്തിപ്രാപിച്ച് ലക്ഷദ്വീപിലേക്ക് നീങ്ങുന്നതായി റിപ്പോര്‍ട്ട്. കാറ്റിന്റെ കേന്ദ്രഭാഗം തിരുവനന്തപുരത്തുനിന്ന് 150 കിലോമീറ്റർ അകലെ തെക്കുപടിഞ്ഞാറൻ മേഖലയിലൂടെയാണ് കാറ്റിന്റെ സഞ്ചാരം. 
 
കനത്ത മഴയും പെയ്യുന്നുണ്ട്. ജനങ്ങളെ ദുരിതാശ്വാസ ക്യാംപുകളിലേക്കു മാറ്റി. രക്ഷാപ്രവർത്തനത്തിന് നാവികസേന രംഗത്തെത്തിയിട്ടുണ്ട്. മിനിക്കോയി, കൽപേനി ദ്വീപുകളില്‍ ഓഖി ചുഴലിക്കാറ്റ് വെള്ളിയാഴ്ച രാത്രി ആഞ്ഞടിച്ചിരുന്നു. ഇതുവരെ മരണങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. എന്നാല്‍ ഒട്ടേറെ വീടുകള്‍ തകർന്നടിഞ്ഞെന്ന് ലക്ഷദ്വീപ് എംപി മുഹമ്മദ് ഫൈസല്‍ അറിയിച്ചു. 
 
കേരള തീരത്തേക്കാള്‍ ശക്തിപ്രാപിച്ചാണ് ഓഖി ലക്ഷദ്വീപിന് മുകളിലെത്തിയത്. ലക്ഷദ്വീപിൽ ശനിയാഴ്ച 190 കിമീ വേഗത്തില്‍ വരെ കാറ്റിനു സാധ്യതയുണ്ട്. സംസ്ഥാനത്ത് ശക്തി പ്രാപിക്കുന്നതിനിടെ വരും ദിവസങ്ങളില്‍ ചുഴലിക്കാറ്റിന് സാധ്യതയുള്ളതായും നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

വാര്‍ത്ത

news

കേരള തീരത്ത് ഭീമന്‍ തിരമാലയ്‌ക്ക് സാധ്യത; ആറ് മീറ്റര്‍ ഉയരത്തില്‍ തിരയടിക്കും - കടലില്‍ കുടുങ്ങിയവരെ കരയിലെത്തിക്കുന്നു

ഓ​ഖി ചു​ഴ​ലി​ക്കാ​റ്റി​നെ തു​ട​ർ​ന്നു പ്ര​ക്ഷു​ബ്ദ​മാ​യ ക​ട​ലി​ൽ കൂ​റ്റ​ൻ തി​ര​മാ​ല​ക​ൾ ...

news

മെര്‍സല്‍ സാമ്പത്തിക വിജയം നേടിയോ ?; കലിയടങ്ങാത്ത ബിജെപി മറ്റൊരു ആരോപണവുമായി രംഗത്ത്

ചിത്രത്തിന്റെ സംവിധായകന്‍ തന്റെ ആദ്യ ചിത്രം ചെയ്‌തപ്പോള്‍ മൂന്ന് കോടി രൂപയാണ് പ്രതിഫലമായി ...

news

സര്‍ക്കാരിന് മറ്റൊരു തിരിച്ചടി കൂടി; സെൻകുമാറിനെതിരായ വിജിലൻസ് അന്വേഷണം ഹൈക്കോടതി റദ്ദാക്കി

വ്യാജരേഖയുണ്ടാക്കി അവധി ആനുകൂല്യം നേടാൻ ശ്രമിച്ചെന്ന പരാതിയിൽ മുൻ പൊലീസ് മേധാവി ടിപി ...

news

ജയലളിതയ്ക്ക് ഒരു മകള്‍ ഉണ്ട്, എല്ലാക്കാര്യങ്ങളും ശശികലയ്ക്കും നടരാജനും അറിയാം - ജയലളിതയുടെ സഹോദരന്‍ വെളിപ്പെടുത്തുന്നു

തമിഴ്നാട് മുന്‍ മുഖ്യമന്ത്രി ജയലളിതയ്ക്ക് ഒരു പെണ്‍കുഞ്ഞ് പിറന്നിരുന്നതായും ആ കുഞ്ഞിന്‍റെ ...