ചെന്നൈയില്‍ മഴ തുടങ്ങി; സ്കൂളുകള്‍ക്ക് അവധി; നഗരം ‘നാദ’ ചുഴലിക്കാറ്റ് ഭീതിയില്‍

ചെന്നൈ, വ്യാഴം, 1 ഡിസം‌ബര്‍ 2016 (08:31 IST)

Widgets Magazine

നൂറ്റാണ്ടിന്റെ പ്രളയം കണ്ട ചെന്നൈയില്‍ വീണ്ടും ഒരു മഴക്കാലം. വ്യാഴാഴ്ച രാവിലെ മുതല്‍ ചെന്നൈയില്‍ ചെറുതായി പെയ്ത് തുടങ്ങി. മൂടിക്കെട്ടിയ ആകാശമാണ്. ന്യൂനമര്‍ദ്ദത്തെ തുടര്‍ന്ന് ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട ‘നാദ’ ചുഴലിക്കാറ്റ് വെള്ളിയാഴ്ച തമിഴ്നാട് തീരങ്ങളില്‍ എത്തുന്നതോടെ കനത്ത മഴ പെയ്തേക്കുമെന്നാണ് കാലാവസ്ഥ നിരീക്ഷണകേന്ദ്രം പറയുന്നത്.
 
കേരളത്തിലും കര്‍ണാടകയുടെ തെക്കന്‍ ഉള്‍പ്രദേശങ്ങളിലും ഒറ്റപ്പെട്ട മഴ പെയ്യുമെന്ന് ചെന്നൈ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
 
അതേസമയം, മഴ പെയ്യാനുള്ള സാധ്യത പരിഗണിച്ച് ചെന്നൈ, കാഞ്ചീപുരം, തിരുവള്ളൂര്‍‍, കടലൂര്‍‍, നാഗപട്ടണം ജില്ലകളില്‍ സ്കൂളുകള്‍ക്ക് വ്യാഴാഴ്ചയും വെള്ളിയാഴ്ചയും അവധി പ്രഖ്യാപിച്ചു. പുതുച്ചേരി, കാരക്കല്‍ ജില്ലകളിലെ സ്കൂളുകള്‍ക്ക് പുതുച്ചേരി സര്‍ക്കാരും അവധി നല്‍കി. മത്സ്യബന്ധന തൊഴിലാളികള്‍ കടലില്‍ പോകുന്നത് വിലക്കിയിട്ടുണ്ട്.Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

Widgets Magazine

വാര്‍ത്ത

news

വീണ്ടും തിരിച്ചടി, പെട്രോള്‍ വിലയില്‍ വര്‍ദ്ധന; ജനം ദുരിതത്തിലാകും - പുതുക്കിയ നിരക്ക് നിസാരമോ ?

രാജ്യത്ത് പെട്രോൾ വില കൂട്ടുകയും ഡീസൽ വില കുറക്കുകയും ചെയ്തു. പെട്രോളിന് ലിറ്ററിന് 13 ...

news

ചെന്നൈ ഭയത്തില്‍, നാഡ ഏതുനിമിഷവും തീരത്തെത്തും - ജനങ്ങളെ മാറ്റിപ്പാര്‍പ്പിച്ചു

ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ‘നാഡ’ ചുഴലിക്കാറ്റ് ഡിസംബർ രണ്ടോട് കൂടി ചെന്നൈ തീരത്ത് ...

news

കേന്ദ്രത്തിന്റെത് എലിയെ പേടിച്ച് ഇല്ലം ചുടുന്ന രീതി; ശമ്പളം വൈകില്ല, പിൻവലിക്കുന്നതിന് നിയന്ത്രണം - തോമസ് ഐസക്

നോട്ട് അസാധുവാക്കല്‍ വിഷയത്തില്‍ കേന്ദ്ര സര്‍ക്കാര്‍ സ്വീകരിച്ചത് എലിയെ പേടിച്ച് ഇല്ലം ...

news

പൊലീസിന്റെ മനോവീര്യം തകർക്കുന്ന യാതൊന്നും സർക്കാർ ചെയ്യില്ല; പൊലീസ് ജനങ്ങൾക്ക് വേണ്ടിയാണ് പ്രവർത്തിക്കേണ്ടതെന്നും മുഖ്യമന്ത്രി

പൊലീസ് ജനങ്ങൾക്ക് വേണ്ടിയാണ് പ്രവർത്തിക്കേണ്ടതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പൊലീസ് ...

Widgets Magazine