മുതല വരുന്നേ മുതല.... വെള്ളപ്പൊക്കത്തിനു പിന്നാലെ ചെന്നൈ നഗരം മുതലപ്പേടിയില്‍

ചെന്നൈ| VISHNU N L| Last Modified ബുധന്‍, 25 നവം‌ബര്‍ 2015 (20:08 IST)
വടക്കു കിഴക്കന്‍ മണ്‍സൂണ് ആരംഭിച്ചതിനു പിന്നാലെ ചെന്നൈ വെള്ളത്തിനടിയിലായതാണ്. അതിനിടെ ന്യൂനമര്‍ദ്ദവും കൂടിയായപ്പോള്‍ പ്രളയത്തില്‍ പെട്ട തുരുത്തുപോലെയാണ് ചെന്നൈയിലെ പലസ്ഥലങ്ങളും. ഇപ്പോഴും വെള്ളം പലസ്ഥലങ്ങളിലും കഴുത്തൊപ്പം എന്ന നിലയില്‍ നില്‍ക്കുമ്പോള്‍ ആളെ പേടിപ്പിക്കുന്ന കിംവദന്തികള്‍ക്ക് ഒരു കുറവുമില്ല.

കൊടുങ്കാറ്റും മഹാമാരിയും വരുമെന്നുള്ള ആശങ്കപ്പെടുത്തുന്ന വ്യാജ കാലാവസ്ഥാ വാര്‍ത്തകളാണ് നേരത്തെ കുറേ ദിവസങ്ങളായി സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചതെങ്കില്‍ ഇപ്പോള്‍ കളിയാകെ മാറിയിരിക്കുകയാണ്. ഇപ്പോള്‍ ഏറ്റവും പുതിയതായി പ്രചരിക്കുന്നത് ചെന്നൈ ഇസി‌ആറിലെ വളര്‍ത്തല്‍ കേന്ദ്രത്തില്‍ നിന്ന് 20 ഓളം മുതലകള്‍ രക്ഷപ്പെട്ടതായാണ്.

വാട്സാപ്പില്‍ കൂടി വളരെ വേഗമാണ് ഇത് തീപോലെ പടര്‍ന്നിരിക്കുന്നത്. ഇസി‌ആര്‍ പരിസരം കഴിഞ്ഞ് ദിവസങ്ങളിലുണ്ടായ പെരുമഴത്ത് വെള്ളത്തിനടിയിലായിരുന്നതും ഒരു ദിവസത്തോളം വെള്ളം നിറഞ്ഞു കിടന്നതും ഈ വ്യാജ വാര്‍ത്തയ്ക്ക് കൂടുതല്‍ പ്രചാരം നല്‍കി.

സാമൂഹ്യമാധ്യമങ്ങളിലെ ഈ പ്രചാരം കണ്ട് ചില ന്യൂസ് ചാനലുകളും ഏറ്റ് പിടിച്ചതോടെ സംഗതി കൈവിട്ടുപോയി.
ഒരു മുതലപോലും കേന്ദ്രത്തില്‍ നിന്ന് പുറത്ത് പോയിട്ടില്ലെന്ന് അധികൃതര്‍ ആണയിടുമ്പോളും ജനങ്ങളില്‍ നിന്ന് ഭീതി ഒഴിഞ്ഞിട്ടില്ല.

വിവിധ രാജ്യങ്ങളില്‍ നിന്നുള്ള 3000ല്‍ അധികം വരുന്ന മുതലകളാണ് മുട്ടുകാടിലെ മുതലവളര്‍ത്തല്‍ കേന്ദ്രത്തിലുള്ളത്. ഉയരം കൂടിയ മതിലുകളും ചുറ്റോടു ചുറ്റും ശക്തമായ വലകളും ഉപയോഗിച്ച് സംരക്ഷിച്ചിരിക്കുന്നതിനാല്‍ ഒരു മുതലപോലും പുറത്തുപോവുക അസാധ്യമാണെന്നാണ് അധികൃതര്‍ പറയുന്നത്. ഉയരമുള്ള മതില്‍ ചാടിക്കടന്ന് പോകാന്‍ മാത്രമുള്ള വെള്ളപ്പൊക്കം ഇവിടെ ഉണ്ടായിട്ടില്ല ഈനും ഇവര്‍ ചൂണ്ടിക്കാണിക്കുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :