പൊലീസ് സ്‌റ്റേഷനില്‍ നിന്നും പട്രോളിങ് ബൈക്ക് മോഷ്‌ടിച്ച് നഗരം ചുറ്റിയ പ്രതി പിടിയില്‍

  police , bike , bike stolen , police officers , ബൈക്ക് , പൊലീസ് , കള്ളന്‍ , യുവാവ് , പെട്രോളിംഗ്
ഗ്രേറ്റര്‍ നോയിഡ| Last Updated: ശനി, 25 മെയ് 2019 (14:36 IST)
പെട്രോളിങിന് ഉപയോഗിക്കുന്ന ബൈക്ക് പൊലീസ് സ്‌റ്റേഷനില്‍ നിന്നും മോഷ്‌ടിച്ച് നഗരം ചുറ്റിയ പ്രതി അറസ്‌റ്റില്‍‍. ന്യൂഡല്‍ഹിയില്‍ പ്രീത് വിഹാര്‍ പൊലീസ് സ്‌റ്റേഷനില്‍ നിന്ന് കാണാതായ ബൈക്ക് ഗ്രേറ്റര്‍ നോയിഡയില്‍ നിന്നും കണ്ടെത്തുകയായിരുന്നു.

കഴിഞ്ഞ ബുധനാഴ്‌ചയാണ് ബൈക്ക് സ്‌റ്റേഷനില്‍ നിന്നും അപ്രത്യക്ഷമായത്. സമീപ പ്രദേശങ്ങളിലും ചില മോഷ്‌ടാക്കളെയും കേന്ദ്രീകരിച്ച് അന്വേഷണം നടത്തിയെങ്കിലും ഫലമുണ്ടായില്ല.

വിവരം മറ്റ് പൊലീസ് സ്‌റ്റേഷനുകളിലേക്കും കൈമാറി അന്വേഷണം വ്യാപിച്ചിരിക്കുന്നതിനിടെ ബൈക്ക് കണ്ടെത്തുകയായിരുന്നു. വാഹന പരിശോധനയ്‌ക്കിടെയില്‍ നീല നിറത്തിലുള്ള ബീക്കണും സൈറണും ഘടിപ്പിച്ച ബൈക്ക് പൊലീസ് പിടികൂടി.

കൂടുതല്‍ പരിശോധന നടത്തിയപ്പോള്‍ ഡല്‍ഹി പൊലീസ് എന്ന് ബൈക്കില്‍ എഴുതിയിരിക്കുന്നത് കണ്ടെത്തി. തുടര്‍ന്നാണ് മോഷണം പോയ ബൈക്കാണിതെന്ന് പൊലീസിന് വ്യക്തമായത്. പ്രതിയുടെ മാനസികനില ശരിയല്ലെന്ന് പൊലീസ് വെളിപ്പെടുത്തി.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :