കുട്ടികളെ തട്ടിക്കൊണ്ടു പോകുന്നവരെന്ന് ആരോപിച്ച് യുവാക്കളെ ജനക്കൂട്ടം തല്ലിക്കൊന്നു

കുട്ടികളെ തട്ടിക്കൊണ്ടു പോകുന്നവരെന്ന് ആരോപിച്ച് യുവാക്കളെ ജനക്കൂട്ടം തല്ലിക്കൊന്നു

 crime , police , kill , death , പൊലീസ് , തല്ലിക്കൊന്നു , കുട്ടികള്‍ , തട്ടിക്കൊണ്ടു പോയി
ഗോഹട്ടി| jibin| Last Modified ശനി, 9 ജൂണ്‍ 2018 (19:50 IST)
കുട്ടികളെ തട്ടിക്കൊണ്ടു പോകാന്‍ ശ്രമിച്ചെന്നാരോപിച്ച് യുവാക്കളെ ജനക്കൂട്ടം തല്ലിക്കൊന്നു. അഭിജിത് നാഥ്, നിലോത്‌പാ‍ല്‍ ദാസ് എന്നിവരാണ് കൊല്ലപ്പെട്ടത്. ആസാമിലെ ഗോഹട്ടിയില്‍ വെള്ളിയാഴ്‌ച വൈകിട്ടായിരുന്നു സംഭവം.

വെസ്‌റ്റ് കാര്‍ബി ആംഗ്‌ലോംഗ് ജില്ലയിലെ ഡോക്മോകയിലാണ് യുവാക്കള്‍ കൊല്ലപ്പെട്ടത്. കുട്ടികളെ തട്ടിക്കൊണ്ടു പോകുന്നവര്‍ ഗ്രാമത്തില്‍ എത്തിയെന്ന അഭ്യൂഹം സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചതോടെയാണ് ഇവരെ ജനകൂട്ടം ആക്രമിച്ചത്.

കാറില്‍ എത്തിയ യുവാക്കളെ തടയുകയും തുടര്‍ന്ന് മര്‍ദ്ദിച്ച് അവശരാക്കുകയുമായിരുന്നു. കാറില്‍ നിന്ന് പുറത്തിറക്കിയ ശേഷം കെട്ടിയിട്ടും ആക്രമണം തുടര്‍ന്നതോടെയാണ് മരണം സംഭവിച്ചത്.

മര്‍ദ്ദനത്തിന്റെ ദൃശ്യങ്ങള്‍ അക്രമികള്‍ മൊബൈലില്‍ പകര്‍ത്തുകയും ചെയ്‌തു. കൊല്ലരുതെന്നും വിട്ടയക്കണമെന്നും നിലോത്‌പാല്‍ ദാസ് ആക്രമികളോട് യാചിച്ചെങ്കിലും ജനക്കൂട്ടം മര്‍ദ്ദനം തുടരുന്നത് ദൃശ്യങ്ങളില്‍ കാണാമായിരുന്നു.

മര്‍ദ്ദനം തുടര്‍ന്നതോടെ യുവാക്കള്‍ സംഭവസ്ഥലത്തു വെച്ചുതന്നെ മരിച്ചുവെന്നാണ് റിപ്പോര്‍ട്ട്. നിലോത്‌പാൽ‌ ദാസ് സൗണ്ട് എൻജിനീയറാണ്. മുംബൈയിലും ഗോവയിലുമാണ് ഇയാൾ പ്രവർത്തിച്ചിരുന്നത്. അഭിജിത് സ്വന്തമായി ബിസിനസ് നടത്തുകയാണ്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :