എട്ടുവയസുകാരിയെ കൂട്ടബലാത്സംഗത്തിനിരയാക്കി കഴുത്തറുത്ത് കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ പ്രതികൾക്ക് വധശിക്ഷ

Sumeesh| Last Modified ചൊവ്വ, 21 ഓഗസ്റ്റ് 2018 (17:22 IST)
ഭോപ്പാൽ: എട്ടുവയസുകരിയെ കൂട്ടബലാത്സംഗത്തിനിരയാക്കിയ ശേഷം കഴുത്തറുത്ത് കൊല്ലാൻ ശ്രമിച്ച രണ്ട് യുവാക്കൾക്ക് പ്രത്യേക കോടതി വിധിച്ചു. 20കാരനായ ഇർഫാൻ, 24കാരനായ ആസിഫ് എന്നിവരെയാണ് കോടതി വധശിക്ഷക്ക് വിധിച്ചത്. കുട്ടികളുടെ മേലുള്ള അതിക്രമം തടയുന്നതിനായി പരിഷ്കരിച്ച പോക്സോ നിയമപ്രകാരമാണ് കുറ്റവാളികൾക്ക് വധശിക്ഷ വിധിച്ചത്.

മദ്ധ്യപ്രദേശിലെ മന്ദസൗറില്‍ ജൂൺ ആറിനാണ് കേസിനാസ്പദമായ സംഭവം ഉണ്ടാകുന്നത്. സ്കൂളിനു പുറത്ത് രക്ഷിതാക്കൾക്കായി കാത്തു നിൽക്കുകയായിരുന്ന പെൺകുട്ടിയെ പ്രതികൾ ഇരുവരും ചേർന്ന് തെറ്റിദ്ധരിപ്പിച്ച് ബസ്റ്റാറ്റിനു പിറകിലെ കുറ്റിക്കാട്ടിലേക്ക് കൊണ്ടുപോവുകയും കൂട്ട ബലാത്സംഗത്തിനിരയാക്കുകായിരുന്നു. പീഡനത്തിനിരയാക്കിയ ശേഷം പെൺകുട്ടിയുടെ കഴുത്തറുത്ത് മരിച്ചെന്നു കരുതി ഉപേക്ഷിച്ചു.

എന്നാൽ പെൺകുട്ടിയെ കണ്ടെത്തിയ നാട്ടുകാർ ഉടൻ തന്നെ അശുപത്രിയിലെത്തിച്ചു. മുഖത്തും കഴുത്തിലും സ്വകാര്യ ഭാഗങ്ങളിലും ഗുരുതരമായി പരിക്കേറ്റ പെൺകുട്ടി ഇൻ‌ഡോറിലെ ആശുപത്രിയിൽ ഗുരുതരാവസ്ഥയിൽ ചികിത്സയിലാണ്. സി സി ടി വി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിലാണ് പ്രതികളെ കണ്ടെത്തിയത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :