പശുവിനെ ദേശീയമൃഗമായി പ്രഖ്യാപിക്കണമെന്ന ആവശ്യവുമായി ഹരിയാന മന്ത്രി

ഛണ്ഡീഗഢ്| Last Modified ബുധന്‍, 7 ഒക്‌ടോബര്‍ 2015 (16:16 IST)
ബംഗാള്‍ കടുവയ്ക്ക് പകരം പശുവിനെ ദേശീയമൃഗമായി പ്രഖ്യാപിക്കണമെന്ന ആവശ്യവുമായി ഹരിയാന മന്ത്രി. സംസ്ഥാനത്തെ ബിജെപിയുടെ മുതിര്‍ന്ന നേതാവും ആരോഗ്യമന്ത്രിയുമായ അനില്‍ വിജാണ് ആവശ്യവുമായി രംഗത്തെത്തിയിരിക്കുന്നത്. ട്വിറ്ററിലൂടെയാണ് മന്ത്രി ഈ ആവശ്യം മുന്നോട്ട് വെച്ചത്.

ഗോവധ നിരോധനം, മാട്ടിറച്ചി നിരോധനം തുടങ്ങിയ കാര്യങ്ങളില്‍ രാജ്യമൊട്ടാകെ പ്രതിഷേധം ഉയരുന്നതിനിടയിലാണ് ഹരിയാന മന്ത്രിയുടെ ആവശ്യം.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :