വന്ധ്യംകരണ ശസ്ത്രക്രിയ നടത്തിയ യുവതി ഗര്‍ഭിണിയായി; ഒരു ലക്ഷം രൂപ യുവതിക്ക് നഷ്ടപരിഹാരം നല്കണമെന്ന് ഉപഭോക്തൃ കോടതി

വന്ധ്യംകരണ ശസ്ത്രക്രിയയ്ക്കു ശേഷവും യുവതി ഗര്‍ഭിണിയായ സംഭവത്തില്‍ ഡോക്ടര്‍ 1,12,000 രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് കോടതി.

musafarnagar, court, surgery മുസാഫര്‍നഗര്, കോടതി, ശസ്ത്രക്രിയ
മുസാഫര്‍നഗര്| സജിത്ത്| Last Modified വെള്ളി, 15 ജൂലൈ 2016 (15:46 IST)
വന്ധ്യംകരണ ശസ്ത്രക്രിയയ്ക്കു ശേഷവും യുവതി ഗര്‍ഭിണിയായ സംഭവത്തില്‍ ഡോക്ടര്‍ 1,12,000 രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് കോടതി. ശസ്ത്രക്രിയയ്ക്കു വിധേയയായ സുനിത ദേവിയെന്ന യുവതിക്ക് നഷ്ടപരിഹാരം നല്‍കണമെന്ന് കോടതി നിര്‍ദ്ദേശം നല്‍കി.

ഉത്തര്‍പ്രദേശിലെ ഉപഭോക്തൃ കോടതിയുടേതാണ് നിര്‍ദ്ദേശം. വന്ധ്യംകരണ നടത്തിയിട്ടും ഗര്‍ഭം ധരിച്ചുവെന്നു കാണിച്ചാണ് യുവതി പരാതി നല്‍കിയത്. ശസ്ത്രക്രിയ നടത്തിയ ഡോക്ടറായ മഞ്ജു അഗര്‍വാള്‍ ഒരുമാസത്തിനകം നഷ്ടപരിഹാരം നല്‍കണമെന്നാണ് വിധി.

ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :