കേണലിന്റെ ഭാര്യയുമായി വഴിവിട്ട ബന്ധം; ബ്രിഗേഡിയറിനെ തരംതാഴ്ത്തി

ന്യൂഡല്‍ഹി, ബുധന്‍, 11 ഒക്‌ടോബര്‍ 2017 (15:50 IST)

  Court Martial , india , ബ്രിഗേഡിയര്‍ , കേണല്‍ , സിക്കിം , ഭാര്യയുമായി വഴിവിട്ട ബന്ധം

കേണലിന്റെ ഭാര്യയുമായി വഴിവിട്ട ബന്ധം പുലര്‍ത്തിയെന്നു കണ്ടെത്തിയതിനെ തുടര്‍ന്ന് ബ്രിഗേഡിയറിനെ തരംതാഴ്‌ത്തി. കോര്‍ട്ട് മാര്‍ഷ്യലിന് ശേഷമാണ് ശിക്ഷാ നടപടികള്‍ പ്രസ്‌താവിച്ചത്.

ബ്രിഗേഡിയറിനെതിരായ ആരോപണം തെളിഞ്ഞതോടെ അദ്ദേഹത്തിന്റെ  സീനിയോറിറ്റിയില്‍ നിന്നും നാല് വര്‍ഷം വെട്ടിച്ചുരുക്കുന്നതായും പരസ്യശാസനം നല്‍കുന്നതായും ജനറല്‍ കോര്‍ട്ട് മാര്‍ഷ്യല്‍ കോടതി വ്യക്തമാക്കി.

കോര്‍ട്ട് മാര്‍ഷ്യല്‍ നടപടിക്കിടെ കുറ്റം സമ്മതിച്ചതാണ് താരതമ്യേന കുറഞ്ഞ ശിക്ഷ നേടാന്‍ ബ്രിഗേഡിയറിനെ സഹായിച്ചത്.

സിക്കിം ബ്രിഗേഡില്‍ ഉള്‍പ്പെട്ട ബ്രിഗേഡിയര്‍ക്കാണ് ശിക്ഷാനടപടി നേരിടേണ്ടിവന്നത്. ഇദ്ദേഹത്തിന്റെ പേരുവിവരങ്ങള്‍ പുറത്തുവന്നിട്ടില്ല. ഇക്കഴിഞ്ഞ മെയ്യിലാണ് ബംഗാളിലെ ബിനഗുരിയില്‍ ജനറല്‍ കോര്‍ട്ട്‌സ് മാര്‍ഷ്യല്‍ പ്രവര്‍ത്തനം ആരംഭിച്ചത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

വാര്‍ത്ത

news

സോളാര്‍ റിപ്പോര്‍ട്ട്: ഹേമചന്ദ്രനെ ക്രൈംബ്രാഞ്ച് മേധാവി സ്ഥാനത്ത് നിന്ന് നീക്കി - ഉദ്യോഗസ്ഥരെ സ്ഥലംമാറ്റി

സോളാർ കേസ് അന്വേഷിച്ചവരെ ക്രമസമാധാന ചുമതലകളിൽ നിന്നും നീക്കി. ഇവര്‍ക്കെതിരെ ...

news

സരിതയുടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍, ഉമ്മന്‍‌ചാണ്ടി ഉള്‍പ്പടെയുള്ള പ്രമുഖര്‍ ലൈംഗികമായി ഉപയോഗിച്ചു

മുന്‍ മുഖ്യമന്ത്രി ഉമ്മന്‍‌ചാണ്ടി ഉള്‍പ്പടെ കോണ്‍ഗ്രസിലെ പ്രമുഖരെ പ്രതിസന്ധിയുടെ ...

news

പിണറായി കളിക്കുന്നത് നാലാംകിട രാഷ്ട്രീയം: എ കെ ആന്റണി

കേരളത്തെ പിടിച്ചുകുലുക്കിയ സോളാര്‍ കേസിൽ സോളാർ കമ്മീഷന്റെ റിപ്പോർട്ടിൽ ഉമ്മൻചാണ്ടി ...