കാശ്മീരിൽ തീവ്രവാദികളുമായുള്ള ഏറ്റുമുട്ടലിൽ പൊലീസുകാരൻ കൊല്ലപ്പെട്ടു

ജമ്മുകാശ്മീരിൽ തീവ്രവാദികളുമായുള്ള ഏറ്റുമുട്ടലിൽ ​പൊലീസുകാരൻ കൊല്ലപ്പെട്ടു

shrinagar, jammu kashmir, police, murder, terrorist, ശ്രീനഗർ, ജമ്മുകാശ്മീര്‍, പൊലീസ്, കൊലപാതകം, തീവ്രവാദികൾ
ജമ്മുകാശ്മീര്‍| സജിത്ത്| Last Modified ഞായര്‍, 5 മാര്‍ച്ച് 2017 (10:24 IST)
ജമ്മുകാശ്മീരിൽ തീവ്രവാദികളുമായുള്ള ഏറ്റുമുട്ടലിൽ ഒരു പൊലീസുകാരൻ കൊല്ലപ്പെട്ടു. മൂന്ന്​പേർക്ക്​പരിക്കേറ്റു. പൊലീസ് കോൺസ്റ്റബിൾ മൻസൂർ അഹമ്മദാണ്​കൊല്ലപ്പെട്ടത്​. പുൽവാമ ജില്ലയിലെ ട്രാൽ പട്ടണത്തിൽ ശനിയാഴ്ച രാത്രിയാണ്​സംഭവം നടന്നത്​.

ഹയുന ഗ്രാമത്തിലെ ഒരു വീട്ടിൽ ഹിസ്ബുൾ മുജാഹിദീൻ ഒളിച്ചിരിക്കുന്നുണ്ടെന്ന വിവരത്തെ തുടർന്ന്​ സൈന്യവും പൊലീസും ചേർന്ന്​ തിരച്ചിൽ നടത്തുകയായിരുന്നു. തുടര്‍ന്ന് തീവ്രവാദികൾ സുരക്ഷാ സേനയ്ക്കു നേർക്ക് വെടിവയ്ക്കുകയും സുരക്ഷാസേന തിരിച്ചടിക്കുകയും ചെയ്തു. ഇതിനിടയിലാണ് പൊലീസുകാരന് വെടിയേറ്റത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :