ഡാന്‍സ് സംഘത്തിന് ദുരിതാശ്വാസ ഫണ്ടില്‍ നിന്ന് ധനസഹായം; മഹാരാഷ്‌ട്രാ സര്‍ക്കാര്‍ വിവാദത്തില്‍

മുംബൈ| Last Modified ശനി, 24 ഒക്‌ടോബര്‍ 2015 (17:49 IST)
തായ്‌ലന്റില്‍ നൃത്ത പരിപാടിയില്‍ പങ്കെടുക്കാന്‍
മഹാരാഷ്ട്രയില്‍ സര്‍ക്കാരുദ്യോഗസ്ഥരുടെ നൃത്തസംഘത്തിന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടില്‍ നിന്നും തുകയനുവദിച്ച നടപടി വന്‍വിവാദമാകുന്നു. വരള്‍ച്ചയും കൃഷിനാശവും കൊണ്ട്‌ കര്‍ഷകര്‍ വലയുമ്പോഴാണ് മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസിന്റെ ദുരിതാശ്വാസ ഫണ്ടില്‍ നിന്നും ഡാന്‍സ് ഗ്രൂപ്പിന് എട്ട് ലക്ഷം അനുവദിച്ചത്.

സാമൂഹ്യ പ്രവര്‍ത്തകന്‍ അനില്‍ ഗല്‍ഗാലിക്ക് വിവരാവകാശ രേഖയിലൂടെ ലഭിച്ച മറുപടിയിലാണ് ഈ വിവരം ലഭിച്ചത്.ഡിസംബറിലാണ് പ്രോഗ്രാം. എട്ട്‌ലക്ഷം രൂപ സഞ്ജീവലയ ഗ്യംഖാന എന്നയാളുടെ അക്കൗണ്ടിലേക്കാണ് കൈമാറിയത്. ആഗസ്ത് 25 നാണ് ഇതുസംഭവിച്ച് മുഖ്യമന്ത്രിക്ക് അപേക്ഷ ലഭിച്ചത്. അപേക്ഷ ലഭിച്ച ഉടന്‍ ഫണ്ട് കൈമാറുകയായിരുന്നു. ദുരിതാശ്വാസ ഫണ്ട് വകമാറ്റി ചെലഴിച്ചതിനെതിരെ കോണ്‍ഗ്രസും എന്‍സിപിയും വിമര്‍ശനവുമായി രംഗത്തെത്തുകയായിരുന്നു.





ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :