അരുണാചല്‍ പ്രദേശില്‍ വീണ്ടും രാഷ്‌ട്രീയപ്രതിസന്ധി; കോണ്‍ഗ്രസ് സര്‍ക്കാര്‍ വീണ്ടും താഴെ വീണു; മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ളവര്‍ ബിജെപി സഖ്യകക്ഷിയില്‍ ചേര്‍ന്നു

അരുണാചലില്‍ കോണ്‍ഗ്രസ് സര്‍ക്കാരിന് ഭരണം നഷ്‌ടമായി

ന്യൂഡല്‍ഹി| Last Modified വെള്ളി, 16 സെപ്‌റ്റംബര്‍ 2016 (15:11 IST)
അരുണാചല്‍ പ്രദേശിലെ കോണ്‍ഗ്രസ് സര്‍ക്കാരിന് വീണ്ടും ഭരണം നഷ്‌ടമായി. മുഖ്യമന്ത്രി പെമ ഖണ്ഡു ഉള്‍പ്പെടെയുള്ള എല്ലാ എം എല്‍ എമാരും കോണ്‍ഗ്രസ് വിട്ട് ബി ജെ പിയുടെ സഖ്യകക്ഷി പാര്‍ട്ടിയില്‍ ചേര്‍ന്നതോടെയാണ് ഇത്. അതേസമയം, മുന്‍ മുഖ്യമന്ത്രിയായിരുന്ന നബാം തുക്കി കോണ്‍ഗ്രസ് വിടാതെ ഉറച്ചു നിന്നു.

നിര്‍ണായക സുപ്രീംകോടതി വിധി രണ്ടു മാസത്തിനിടെയാണ് അരുണാചലില്‍ വീണ്ടും സംസ്ഥാനഭരണം കോണ്‍ഗ്രസിന് നഷ്‌ടമായത്. 42 എം എല്‍ എമാരുമായി ചേര്‍ന്ന് മുഖ്യമന്ത്രി പെമ ഖണ്ഡു ബി ജെ പിയുടെ സഖ്യകക്ഷിയായ പീപ്പിള്‍സ് പാര്‍ട്ടി ഓഫ് അരുണാചലിലാണ് ചേര്‍ന്നത്. ആകെയുള്ള 60 അംഗ നിയമസഭയില്‍ 44 അംഗങ്ങള്‍ കോണ്‍ഗ്രസിന്‍റെയും 11 അംഗങ്ങള്‍ ബി ജെ പിയുടേതുമായിരുന്നു.


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :