ഭരണഘടനാ പ്രതിബദ്ധത: ലോക്‍സഭയില്‍ പ്രധാനമന്ത്രി ഇന്ന് സംസാരിക്കും

കോണ്‍ഗ്രസ് , ബിജെപി , നരേന്ദ്ര മോഡി , അരുണ്‍ ജയ്റ്റ്ലി
ന്യൂഡൽഹി| jibin| Last Modified വെള്ളി, 27 നവം‌ബര്‍ 2015 (08:40 IST)
ഭരണഘടനയോടുള്ള പ്രതിബദ്ധതയെക്കുറിച്ച് ലോക്സഭയില്‍ നടക്കുന്ന ചര്‍ച്ചക്ക് ഇന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡി മറുപടി പറയും. കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയും ബിജെപിയില്‍ നിന്ന് കേന്ദ്ര മന്ത്രി സ്മൃതി ഇറാനിയും സാസാരിക്കുമ്പോള്‍ ചൂടേറിയ വാക് പോരിനാകും ലോക്സഭ സാക്ഷ്യം വഹിക്കുക. വൈകിട്ട് അഞ്ചുമണിക്ക് ചര്‍ച്ചക്ക് മറുപടി പറയുന്ന പ്രധാനമന്ത്രി നരേന്ദ്ര മോഡി അസഹിഷ്ഷുതാ വിവാദത്തെക്കുറിച്ച് പരോക്ഷമായെങ്കിലും പരാമര്‍ശിക്കുമെന്നാണ് കരുതുന്നത്.

രാജ്യസഭയില്‍ ധനമന്ത്രി അരുണ്‍ ജയ്റ്റ്ലി ഇന്ന് ചര്‍ച്ചക്ക് തുടക്കമിടും. ഭരണഘടനാശില്‍പ്പി ബി.ആര്‍ അംബേദ്ക്കറിന്‍റെ 125മത് ജന്മവാര്‍ഷികത്തിന്‍റെ ഭാഗമായാണ് ഭരണഘടനയോടുള്ള പ്രതിബദ്ധതയെക്കുറിച്ച്
പാര്‍ലമെന്‍റില്‍ ചര്‍ച്ച നടക്കുന്നത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :