യെദ്യൂരപ്പയ്‌ക്ക് സമയം നാളെ 4 വരെ; എം എൽ എമാരുടെ നീക്കമറിയാൻ മൊബൈൽ ആപ്പുമായി കോൺഗ്രസ്സും ജെ ഡി എസും

ബംഗളൂരു, വെള്ളി, 18 മെയ് 2018 (12:26 IST)

അനുബന്ധ വാര്‍ത്തകള്‍

കർണാടകയിലെ നാടകത്തിൽ ബിജെപി‌ക്ക് കനത്ത തിരിച്ചടി. ഭൂരിപക്ഷം തെളിയിക്കാൻ നാളെതന്നെ വിശ്വാസ വോട്ടെടുപ്പ് നടത്തണമെന്ന് സുപ്രീം കോടതി വിധിയെഴുതി. നാളെ നാലു മണിക്ക് തന്നെ വോട്ടെടുപ്പ് നടത്തണമെന്നാണ് നിർദ്ദേശം. സഭയിൽ ഭൂരിപക്ഷം തെളിയിക്കാൻ മണിക്കൂറുകൾ മാത്രം ബാക്കിയുള്ളപ്പോൾ കോൺഗ്രസ്സും ജെ ഡി എസും തങ്ങളുടെ എം എൽ എമാരുടെ നീക്കങ്ങൾ മനസ്സിലാക്കാൻ സാങ്കേതികവിദ്യകളും ഉപയോഗിക്കുന്നുവെന്ന് സൂചന.
 
എം എൽ എമാർ ഫോൺ ഉപയോഗിക്കുന്നതിന് പാർറ്റി വിലക്ക് കൽപ്പിച്ചിട്ടില്ല. എന്നാൽ എല്ലാ എം എൽ എമാരും ഒരു പ്രത്യേക മൊബൈൽ ആപ്പ് ഇൻസ്‌റ്റാൾ ചെയ്യാൻ പാർട്ടി കർശനമായി ആവശ്യപ്പെട്ടിരിക്കുകയാണ്. ഇതിലൂടെ എം എൽ എമാരുടെ ഫോണിലേക്ക് വരുന്ന കോളുകളും സന്ദേശങ്ങളും പകർത്താൻ കഴിയുകയും അത് തത്സമയം പാർട്ടി നേതൃത്വത്തിലേക്ക് എത്തുകയും ചെയ്യും. വാഗ്ദാനങ്ങളുമായി തങ്ങളുടെ എം എൽ എമാരെ ആരെങ്കിലും സമീപിക്കുന്നുണ്ടോ എന്നറിയാൻ ഈ ആപ്പ് സഹായിക്കും. എൻ ഡി ടിവിയാണ് ഈ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
 
എം എൽ എമാർക്ക് സുരക്ഷ നൽകണമെന്ന് കോൺഗ്രസിന്റെ അഭിഭാഷകൻ മനു അഭിഷേക് സിംഗ് വി കോടതിയിൽ ആവശ്യപ്പെട്ടിരുന്നു. ഇതിനെ തുടർന്ന് സംസ്ഥാന ഡി ജി പിയോട് നിയമസഭയുടേയും അംഗങ്ങളുടെയും സുരക്ഷ ഉറാപ്പാക്കണമെന്ന് കോടതി നിർദ്ദേശം നൽകിയിരുന്നു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

വാര്‍ത്ത

news

ഗവര്‍ണറുടെ നടപടി എന്ത് അടിസ്ഥാനത്തില്‍ ?; യെദ്യൂരപ്പ നാളെ ഭൂരിപക്ഷം തെളിയിക്കണം - നിലപാട് കടുപ്പിച്ച് സുപ്രീംകോടതി

കര്‍ണാടകയില്‍ ബിജെപിയെ സര്‍ക്കാരുണ്ടാക്കാന്‍ അനുവദിച്ച കര്‍ണാടക ഗവര്‍ണര്‍ വാജുഭായി ...

news

യുവാവ് ബന്ധുവീട്ടില്‍ വെട്ടേറ്റു മരിച്ച നിലയില്‍; വീട്ടുടമയും ഭാര്യയും കസ്‌റ്റഡിയില്‍

ആലപ്പുഴ കലവൂരില്‍ യുവാവ് വെട്ടേറ്റു മരിച്ച നിലയില്‍. കോര്‍ത്തുശേരി സ്വദേശി സുജിത്തിനെയാണ് ...

news

കത്ത് രക്ഷിക്കുമോ ?; യെദ്യൂരപ്പ സര്‍ക്കാരിന്റെ ഭാവി ഇന്നറിയാം - സുപ്രീംകോടതി ഇന്ന് തീരുമാനം പറയും

കർണാടകയിലെ ഏകാംഗ സർക്കാരിനു ദീർഘായുസ് ഉണ്ടോയെന്ന​കാര്യത്തിൽ സുപ്രീംകോടതി ഇന്നു തീരുമാനം ...

Widgets Magazine