ശുചിത്വ ഭാരത യജ്ഞത്തിന് തുടക്കമായി

ന്യൂഡല്‍ഹി| VISHNU.NL| Last Modified വ്യാഴം, 2 ഒക്‌ടോബര്‍ 2014 (10:13 IST)
ശുചിത്വ പൂര്‍ണ്ണമായ ഇന്ത്യയെ സൃഷ്ടിക്കുക എന്ന ലക്ഷ്യത്തൊടെ സ്വച്ഛ് ഭാരത് അഭിയാന്‍ പദ്ധതിയ്ക്ക് പ്രധാന മന്ത്രി നരേന്ദ്ര മോഡി തുടക്കമിട്ടു. പദ്ധതിയുടെ ഭാഗമായി അനൌപചാരികമായി ഡല്‍ഹിയിലെ വാത്മീകി കൊളനിയിലെ തൊഴിലാളികളോടൊപ്പം പ്രധാനമന്ത്രി കൊളനി വൃത്തിയാക്കുന്ന പ്രവ്ര്ത്തിയില്‍ ഏര്‍പ്പെട്ടു.

സ്വച്ഛ് ഭാരത് അഭിയാന്‍ പദ്ധതിയുടെ ഔദ്യോഗിക ഉദ്ഘാടനം ഗാന്ധി സമാധി സ്ഥലമായ രാജ്പഥില്‍ സ്ജ്ജീകരിച്ച പ്രത്യേക വേദിയിലാണ് നടന്നത്. സാധരണ പൊതുപരിപടികള്‍ക്ക് രാജ്പഥില്‍ അനുമതി നല്‍കാറില്ല. എന്നാല്‍ സ്വച്ഛ് ഭാരതിനായി ഈ സ്ഥലം തന്നെ തെരഞ്ഞെടുത്തത് രാജ്യത്തിന് വ്യക്തമായ സന്ദേശം നല്‍കുക എന്ന ലക്ഷ്യത്തോടെയായിരുന്നു.

പദ്ധതി രാഷ്രീയ ലക്ഷ്യത്തൊടെയല്ല എന്നും ശുചിത്വ ഭാരതമെന്ന ഗാന്ധിജിയുടെ സ്വപ്നം സ്ഫലമാക്കുക എന്നതാണ് ലക്ഷ്യമെന്നും മൊഡി രാജ്പഥില്‍ നടന്ന പദ്ധതിയുടെ ഉദ്ഘാടന ചടങ്ങില്‍ പറഞ്ഞു. തുടര്‍ന്ന് മൊഡി ശുചിത്വ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. പരിപാടിയില്‍ ബോളിവുഡ് താരം അമീര്‍ഖാന്‍ പങ്കെടുത്തു.




മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും
പിന്തുടരുക.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :