സിവില്‍ സര്‍വ്വീസ് പരീക്ഷയില്‍ മലയാളിക്ക് രണ്ടാം റാങ്ക്

ന്യൂഡല്‍ഹി| JOYS JOY| Last Modified ശനി, 4 ജൂലൈ 2015 (14:13 IST)
അഖിലേന്ത്യ സിവില്‍ സര്‍വ്വീസ് പരീക്ഷ 2014ലെ ഫലം യു പി എസ് സി പ്രസിദ്ധീകരിച്ചു. ഇറ സിംഗാള്‍ ഒന്നാം റാങ്ക് കരസ്ഥമാക്കിയപ്പോള്‍ ചങ്ങനാശ്ശേരി സ്വദേശിയായ രേണു രാജിനാണ് രണ്ടാം റാങ്ക്. ആദ്യപത്തില്‍ രണ്ടാം റാങ്കും എട്ടാം റാങ്കുമാണ് മലയാളികള്‍ നേടിയത്. കെ നിതീഷിനാണ് എട്ടാം റാങ്ക്.

ആദ്യ അഞ്ചുറാങ്കുകാരില്‍ നാല് റാങ്കും പെണ്‍കുട്ടികള്‍ക്കാണ്. മൂന്നാംറാങ്ക് നിധി ഗുപ്തയ്ക്കും നാലാം റാങ്ക് വന്ദന റാവുവിനും ലഭിച്ചു. അഞ്ചാം റാങ്ക് സുഹര്‍ഷ ഭഗത്തിനാണ്. പരീക്ഷയെഴുതിയവരില്‍ 1236 പേരാണ് യോഗ്യത നേടിയത്.

ഇവരില്‍ 180 പേര്‍ ഐ എ എസിനും 32 പേര്‍ ഐ എഫ് എസിനും 150 പേര്‍ ഐ പി എസിനും യോഗ്യത നേടി. സെന്‍ട്രല്‍ സര്‍വ്വീസ് ഗ്രൂപ്പ് ‘എ’യിലേക്ക് 710 പേരും ഗ്രൂപ്പ് ‘ബി’ സര്‍വ്വീസുകളിലേക്ക് 292 പേരും യോഗ്യത നേടി.

2012ലെ സിവില്‍ സര്‍വീസ് പരീക്ഷയില്‍ ഒന്നാം റാങ്ക് നേടിയത് മലയാളിയായ ഹരിത വി കുമാര്‍ ആയിരുന്നു. അന്ന് ആദ്യ 100 റാങ്കില്‍ കേരളത്തില്‍ നിന്ന് എട്ടുപേര്‍ ഇടം നേടിയിരുന്നു. അതിനുമുമ്പ് 1991-ല്‍ രാജുനാരായണ സ്വാമിയാണ് കേരളത്തില്‍ നിന്ന് ഒന്നാംറാങ്ക് നേടിയത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :