വിപണി കൈക്കലാക്കാന്‍ 'വൺ പ്ലസ് 3' വരുന്നു!!!; വൺ പ്ലസ് 2 വില കുത്തനെ കുറച്ചു

ചൈനീസ് മൊബൈൽ നിർമ്മാതാക്കളായ 'വൺ പ്ലസ്' സ്മാർട്ഫോണുകൾക്ക് വില കുറയ്ക്കുന്നു

ചൈന, സ്മാര്‍ട്ട് ഫോണ്‍, വൺ പ്ലസ് china, smart fone, one plus
Sajith| Last Modified വ്യാഴം, 17 മാര്‍ച്ച് 2016 (12:45 IST)
ചൈനീസ് മൊബൈൽ നിർമ്മാതാക്കളായ 'വൺ പ്ലസ്' സ്മാർട്ഫോണുകൾക്ക് വില കുറയ്ക്കുന്നു. 'വൺപ്ലസ് 2' ഫോണിനു 2000 രൂപയാണ് കമ്പനി കുറച്ചിരിക്കുന്നത്. ഇതോടെ വൺ പ്ലസ് 2 ന്റെ 16 ജിബി മോഡൽ 20,999 രൂപയ്ക്കും 64 ജിബി വേരിയന്റ് 22, 999 രൂപയ്ക്കും വാങ്ങാന്‍ കഴിയും. ഈ വിലക്കുറവ് കുടുതൽ ഉപഭോക്താക്കളെ തങ്ങളിലേക്കാകർഷിക്കാൻ കാരണമാകുമെന്ന് വൺപ്ലസ് കണക്കു കൂട്ടുന്നു.

വൺപ്ലസിൽ നിന്നുള്ള പുതിയ ഹാൻഡ് സെറ്റ് വൺ പ്ലസ് 3 ജൂണിൽ പുറത്തിറങ്ങാനിരിക്കെയുള്ള ഈ വിലക്കുറവ് സ്റ്റോക്കിലുള്ള കൂടുതൽ വൺപ്ലസ് 2 ഫോണുകൾ എളുപ്പത്തിൽ വിറ്റഴിക്കാനുള്ള തന്ത്രമായും കരുതപ്പെടുന്നു. വൺപസ് 3 പുറത്തിറങ്ങുന്നതോടെ വൺ പ്ലസ് 2 വിന്റെ വിൽപ്പന സ്വാഭാവികമായും മന്ദഗതിയിലാകും എന്ന കാഴ്ചപ്പാടാകും വൺപ്ലസിനെ ഇപ്പോഴുള്ള ഈ വിലക്കുറവ് പ്രഖ്യാപനത്തിന് പ്രേരിപ്പിച്ചത്.1080 x 1920 പിക്സൽ റെസലൂഷൻ നൽകുന്ന 5.5 ഇഞ്ച് ഇൻസെൽ ഡിസ്പ്ലേയോട് കൂടിയ വൺ പ്ലസ് 2 സ്മാർട്ട് ഫോണിന് 1.8 ജിഗാ ഹെട്സ് വേഗത നൽകുന്ന 64 ബിറ്റ് ഒക്ടാകോർ സ്നാപ്ഡ്രാഗൺ 810 വെർഷൻ 2.0 സിസ്റ്റം ഓൺ ചിപ്പ് പ്രോസസറാണ് കരുത്ത് പകരുന്നത്.

3300 എം എ എച്ച് ശേഷിയുള്ള കരുത്തുറ്റ ബാറ്ററിയിൽ പ്രവർത്തിക്കുന്ന ഫോണിന്റെ സി ടൈപ്പ് യു എസ് ബി കണക്ടിവിറ്റിയാണ് എടുത്തു പറയേണ്ട സവിശേഷത. 4 ജിബിയുടെ എൽ പി
ഡി സി ആർ 4 റാമോട് കൂടിയ വേഗതയേറിയ ഈ ഇരട്ട സിം ഹാൻഡ്സെറ്റിന് രണ്ട് സിമ്മുകളിലും ഡ്യുവൽ സ്റ്റാന്റ് ബൈ 4ജി പിന്തുണയുണ്ട്. 13 മെഗാപിക്സൽ പ്രധാന കാമറയും 5 എം.പി വ്യക്തത നൽകുന്ന സെൽഫി ഷൂട്ടറുമുള്ള ഫോൺ ഓക്സിജൻ 2.0 ഒ എസിലാണ് പ്രവർത്തിക്കുന്നത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :