ഇന്ത്യന്‍ സൈനികരെ ചൈന തടവിലാക്കി!!!

ചൈന, ഇന്ത്യ, അതിര്‍ത്തി
ലഡാക്ക്| VISHNU.NL| Last Modified തിങ്കള്‍, 15 സെപ്‌റ്റംബര്‍ 2014 (12:39 IST)
ഉഭയകക്ഷി ബന്ധങ്ങള്‍ വളര്‍ത്താന്‍ ശ്രമിക്കുന്നതിനിടയിലും മറുവഴിയില്‍ കൂടി പ്രകോപനം തുടരുന്നു. അതിര്‍ത്തിയില്‍ ചൈനീസ് ആര്‍മിയുടെ നുഴഞ്ഞുകയറ്റം ഉണ്ടായതായി റിപ്പോര്‍ട്ടുകള്‍. ഈ മാസം ഇത് മൂന്നാമത്തെ അതിര്‍ത്തി ലംഘനങ്ങളാണ് ചൈനയുടെ ഭാഗത്തു നിന്നുണ്ടായിരിക്കുന്നത്.

അതേ സമയം നുഴഞ്ഞുകയറിയ ചൈനിസ് ആര്‍മി നൂറോളം ഇന്ത്യന്‍ സൈനികരെ തടഞ്ഞുവച്ചതായും റിപ്പോര്‍ട്ടുകളുണ്ട്. എന്നാല്‍ ഇത് സ്ഥിരീകരിച്ചിട്ടില്ല. മുന്നൂറോളം വരുന്ന സംഘമായാണ് ചൈന നുഴഞ്ഞുകയറിയതെന്നും ഇവര്‍ 500 മീറ്റര്‍ ഇന്ത്യന്‍ അതിര്‍ത്തിയിലേക്ക് കയറിയതായും വാര്‍ത്തകളൌണ്ട്.

ഇന്ത്യയിലെ അടിസ്ഥാന സൗകര്യമേഖലയില്‍ ചൈന ആറുലക്ഷം കോടി രൂപ നിക്ഷേപിക്കുമെന്ന തീരുമാനത്തിന് തൊട്ടുപുറകെ ആണ് ചൈനീസ് സൈനികരുടെ പ്രകോപനമുണ്ടായത്. സപ്തംബര്‍ 11-ന് ഡെംചോക്ക് മേഖലയില്‍ മുപ്പത് ചൈനീസ് സൈനികര്‍ ഇന്ത്യന്‍ അതിര്‍ത്തി ഇതേപോലെ ലംഘിച്ചിരുന്നു.

നുഴഞ്ഞുകയറിയതിനു ശേഷം ഇവര്‍ അവിടെ താല്‍ക്കാലിക തമ്പുകള്‍ സ്ഥാപിച്ചിരുന്നു. ഇവരെ തടയാന്‍ 70 ഇന്തോ-ടിബറ്റന്‍ ബോര്‍ഡര്‍ പോലീസുകാരെ നിയോഗിച്ചിരിക്കുകയാണ്. ഈ മാസം മൂന്നാമത്തെ തവണയാണ് ലഡാക്കില്‍ നുഴഞ്ഞുകയറ്റം ഉണ്ടാകുന്നത്. 2014 ല്‍ മാത്രം ഇത്തരത്തിലുള്ള 334 സംഭവങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്.






മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും
പിന്തുടരുക.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :