ജിഷ വധക്കേസ്: 'അവന്റെ മുഖം ഞങ്ങളൊന്നു കാണട്ടെ, ഇവിടെയും എന്തെങ്കിലും ഒപ്പിച്ചിട്ടുണ്ടോ എന്ന് ഒന്നറിയണം'; രോഷാകുലരായി നാട്ടുകാർ

ജിഷ വധക്കേസിൽ പ്രതി അമീറുലിന്റെ കസ്റ്റഡി കാലാവധി ഇന്ന് കഴിയും. വൈകിട്ട് നാലു മണിയോടെ പ്രതി അമീറുൽ ഇസ്ലാമിനെ പൊലീസ് പെരുമ്പാവൂർ ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കും. അമീറുലിനെ കാഞ്ചീപുരത്ത് തെളിവെടുപ്പിനായി കൊണ്ടുപോയപ്പോൾ നാട്

ചെന്നൈ| aparna shaji| Last Modified വ്യാഴം, 30 ജൂണ്‍ 2016 (10:29 IST)
വധക്കേസിൽ പ്രതി അമീറുലിന്റെ കസ്റ്റഡി കാലാവധി ഇന്ന് കഴിയും. വൈകിട്ട് നാലു മണിയോടെ പ്രതി ഇസ്ലാമിനെ പൊലീസ് പെരുമ്പാവൂർ ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കും. അമീറുലിനെ കാഞ്ചീപുരത്ത് തെളിവെടുപ്പിനായി
കൊണ്ടുപോയപ്പോൾ നാട്ടുകാർക്കിടയിൽ നിന്നുമുണ്ടായ പ്രതികരണം അപ്രതീക്ഷിതമായിരുന്നു.

നാട്ടുകാരിൽ ചിലരാണു പ്രതിയുടെ മുഖത്തെ കറുത്ത തുണി മാറ്റണമെന്ന ആവശ്യവുമായി രംഗത്തെത്തിയത്. ‘മുഖംമൂടി മാറ്റണം. അവന്റെ മുഖം കണ്ടാൽ ആളെ മനസ്സിലാവും. ഇവിടെയും എന്തെങ്കിലും ഒപ്പിച്ചിട്ടുണ്ടോയെന്ന് അറിയണമല്ലോ?’, ആൾക്കൂട്ടത്തിനിടയിൽ നിന്ന യുവാവ് പറഞ്ഞു. ഇയാളെ കാര്യങ്ങൾ പറഞ്ഞു മനസ്സിലാക്കാൻ കുറച്ച് സമയമെടുത്തു.

അമീറുലിന്റെ മുഖം ആരേയും കാണിച്ചിട്ടില്ലെന്നും ഇതുവരെ തെളിവെടുപ്പ് ഇതേരീതിയിലാണ് നടത്തിയതെന്നും പൊലീസ് നാട്ടുകാരോട് വ്യക്തമാക്കി. മീറിനെ തെളിവെടുപ്പിനായി കൊണ്ടുവരുന്നതറിഞ്ഞ് പ്രദേശവാസികൾ ഉച്ചയോടെ വട്ടം കൂടിയിരുന്നു. പ്രക്ഷോഭങ്ങൾ ഉണ്ടാകാതിരിക്കാൻ ശക്തമായ സുരക്ഷയിലായിരുന്നു തെളിവെടുപ്പ് നടന്നത്.


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :