പൊലീസ് കാക്കി മാറ്റുന്നു, ഇനി 'കളർഫുൾ' വേഷവുമായി ഡ്യൂട്ടിക്ക്!

തിങ്കള്‍, 26 ഡിസം‌ബര്‍ 2016 (11:38 IST)

Widgets Magazine

കാക്കിയെന്ന് കേട്ടാൽ ജനങ്ങൾക്ക് ആദ്യം ഓർമ വരിക പൊലീസിനെയാണ്. എന്നാൽ, ഇനി കാക്കി നിറത്തിലുള്ള യൂണിഫോം ഇട്ട് പൊലീസിനെ കാണാൻ കഴിയില്ല. പൊലീസ് കാക്കി മാറ്റുന്നു. വിവിധ കളറുകളിലുള്ള വസ്ത്രമാണ് പുതിയതായി പൊലീസിനു വേണ്ടി ഒരുങ്ങുന്നത്. ഇതുസംബന്ധിച്ച അന്തിമ തീരുമാനം ആഭ്യന്തര മന്ത്രാലയം ജനുവരിയില്‍ സ്വീകരിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
 
കാക്കിക്ക് പകരം എല്ലാ കാലാവസ്ഥയിലും ധരിക്കാവുന്ന യൂണിഫോം ആണ് ലക്ഷ്യമിടുന്നത്. കനമേറിയ ബക്കിളോട്കൂടിയ ബെല്‍റ്റും തൊപ്പിയുമൊക്കെ പുതിയ കാലത്തിന് അനുയോജ്യമല്ലെന്ന പഠനത്തിന്റെ അടിസ്ഥാനത്തിലാണ് യൂണിഫോം മാറ്റം. പതിനാറ് ലക്ഷം വരുന്ന പൊലീസ് സേനയിൽ കൊൽക്കത്തയുൾപ്പെടെ പലയിടങ്ങളിലും ഇതിനോടകം യൂണിഫോമിൽ ചില മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്.
 
പൊലീസ് വകുപ്പിനെ നവീകരിക്കുകയെന്ന ലക്ഷ്യത്തോടെ 2012ല്‍ യു പി എ സര്‍ക്കാര്‍ മുന്നോട്ടുവെച്ച നിര്‍ദ്ദേശമായിരുന്നു പൊലീസ് യൂണിഫോമിന്‍റെ നിറംമാറ്റം. സ്വാതന്ത്ര്യത്തിന് മുമ്പുള്ള പൊലീസ് കാക്കി മാറ്റി കാലാവസ്ഥക്ക് അനുയോജ്യമായ വസ്ത്രം കൊണ്ടുവരികയെന്ന ലക്ഷ്യം വൈകാതെ ഫലം കാണുമെന്നാണ് ഔദ്യോഗിക വൃത്തങ്ങള്‍ നല്‍കുന്ന സൂചന. അഹ്മദാബാദിലെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഡിസൈനാണ് പുതിയ പൊലീസ് യൂണിഫോമിന്‍റെ ഡിസൈൻ തയാറാക്കിയത്. Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  
പൊലീസ് കാക്കി യൂണിഫോം കളർ Police Kakki Uniform Colourfull

Widgets Magazine

വാര്‍ത്ത

news

ബ്രാവോയുടെ മനം കീഴടക്കി ശ്രിയ ശരൺ! വിവാഹം ഉടൻ?

സെലിബ്രിറ്റികളുടെ പുറകേ പോകുന്നത് പാപ്പരാസികളുടെ സ്ഥിരം പരിപാടിയാണ്. ഇത്തവണ ഗോസിപ്പ് ...

news

ജെഎസ്എസിൽ വിമതനീക്കം: ഗൗരിയമ്മ സ്വയം വിരമിക്കണമെന്ന് പാർട്ടിയിലെ ഒരുവിഭാഗം; സംസ്ഥാന സെക്രട്ടറിയുടെ കത്ത് ഗൗരിയമ്മ തള്ളി

ഗൗരിയമ്മ സ്വജനപക്ഷപാതം കാട്ടിയെന്നും 90 ശതമാനം പാര്‍ട്ടി അംഗങ്ങളുടെയും പിന്തുണ ...

Widgets Magazine