അതിര്‍ത്തി കടന്നതിന് കൊടും ശിക്ഷ; അവരെന്നെ കൊന്നില്ലെന്നെയുള്ളൂ; പാക്കിസ്ഥാൻ തിരിച്ചയച്ച ഇന്ത്യൻ ജവാൻ

മരണമുറപ്പിച്ചാണ് ഞാന്‍ കഴിഞ്ഞത്; പാക്കിസ്ഥാൻ തിരിച്ചയച്ച ഇന്ത്യൻ ജവാൻ

മുംബൈ| Aiswarya| Last Modified ശനി, 25 മാര്‍ച്ച് 2017 (12:08 IST)
പാക്ക് സൈന്യത്തിന്റെ പിടിയിൽപ്പെട്ട ഇന്ത്യൻ സൈനികൻ പാക്കിസ്ഥാനിൽ നേരിട്ട കൊടുക്രൂരതകൾ തുറന്നുപറഞ്ഞു. അബദ്ധത്തിൽ അതിർത്തി കടന്നതിനെ തുടർന്ന് പിടിയിലായ ചന്തു ബാബുലാൽ ചൗഹാനാണ് താന്‍ നേരിട്ട തിക്താനുഭവങ്ങൾ നാടിനുമുന്നിൽ വെളിപ്പെടുത്തിയത്. ക്രൂരതകള്‍ സഹിക്കാന്‍ കഴിയാതെ വന്നപ്പോള്‍ ഒന്ന് കൊന്നു തരൂ എന്നു പോലും പാക്ക് സൈനികരോട് യാചിക്കേണ്ടി വന്നതായി ചൗഹാൻ പറഞ്ഞു. മരണത്തെ മുന്നില്‍ കണ്ട്ക്കൊണ്ടാണ് താന്‍ അവിടെ കഴിഞ്ഞതെന്നും അദ്ദേഹം വെളിപ്പെടുത്തി.

തന്നെ പിടികൂടിയ ഉടൻ വസ്ത്രമഴിച്ച് പരിശോധിക്കുകയും. കൈകാലുകൾ കെട്ടി ഒരു വാഹനത്തിൽ കയറ്റിക്കൊണ്ടുപോയി വളരെ ക്രൂരമായി മർദ്ദിച്ചു. പിന്നീട് അവരെന്നെ ഒരു ഇരുട്ടുമുറിയിലാണ് അടച്ചിരുന്നത്. രാത്രിയാണോ പകലാണോയെന്ന് പോലും മനസിലായിരുന്നില്ല. ഈ സമയമൊക്കെയും മനസിൽ കുടുംബത്തിന്റെ ചിത്രം മാത്രമേ ഉണ്ടായിരുന്നുള്ളൂ എന്നും ചൗഹാൻ പറഞ്ഞു.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :