ബിജെപിക്ക് ചിറ്റമ്മ നയമെന്ന് ചന്ദ്രബാബു നായിഡു; എന്‍ഡിഎയില്‍ കലാപക്കൊടിയുയര്‍ത്തി ടിഡിപി മന്ത്രിമാര്‍ ഇന്ന് രാജിവയ്‌ക്കും

ഹൈദരാബാദ്‌, വ്യാഴം, 8 മാര്‍ച്ച് 2018 (08:50 IST)

 chandrababu naidu , TDP , BJP , central government , ആന്ധ്രപ്രദേശ് , തെലുങ്കുദേശം , ടിഡിപി , എന്‍ഡിഎ , ചന്ദ്രബാബു നായിഡു

ആന്ധ്രപ്രദേശിനു പ്രത്യേക പദവിവേണമെന്ന ആവശ്യം കേന്ദ്രസര്‍ക്കാര്‍ നിരസിച്ച സാഹചര്യത്തില്‍ തെലുങ്കുദേശം പാര്‍ട്ടിയുടെ (ടിഡിപി) രണ്ട് കേന്ദ്രമന്ത്രിമാരും ഇന്ന് രാജിവയ്ക്കും.

കേന്ദ്രം ഭരിക്കുന്ന എന്‍ഡിഎ മുന്നണിയിലെ ഏറ്റവും വലിയ മൂന്നാമത്തെ കക്ഷിയായായ ടിഡിപി എന്‍ഡിഎ വിടുമെന്നു റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നുണ്ടെങ്കിലും ഇക്കാര്യത്തില്‍ വ്യക്തത കൈവന്നിട്ടില്ല. രണ്ട്‌ മന്ത്രിമാരുടെ രാജിക്കാര്യത്തില്‍ പിന്നിട്ടില്ലെന്ന് നേതൃത്വം വ്യക്തമാക്കി.

ആന്ധ്രപ്രദേശിനു പ്രത്യേക പദവിവേണമെന്ന ആവശ്യം തള്ളിയെന്ന കേന്ദ്ര ധനമന്ത്രി അരുണ്‍ ജയ്‌റ്റ്‌ലി അറിയിച്ചതോടെയാണ് കേന്ദ്രമന്ത്രിമാരെ പിന്‍‌വലിക്കാന്‍ ടിഡിപി അധ്യക്ഷൻ ചന്ദ്രബാബു നായിഡു തീരുമാനിച്ചത്. ബിജെപിക്ക് ചിറ്റമ്മ നയമാണ് എന്നാണ് അദ്ദേഹത്തിന്റെ ആരോപണം.

വ്യോമയാന മന്ത്രി അശോക്‌ ഗജപതി രാജുവും ടെക്‌നോളജി മന്ത്രി വൈഎസ്‌ ചൗധരിയുമാണു ടിഡിപിയെ പ്രതിനിധീകരിച്ചു കേന്ദ്രമന്ത്രിസഭയിലുള്ളത്‌.

പാര്‍ട്ടി അണികളില്‍ 95 ശതമാനവും സഖ്യം വിടുന്നതിനോട്‌ യോജിപ്പുള്ളവരാണെന്നും ടിഡിപി നേതാക്കള്‍ വ്യക്‌തമാക്കി.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

വാര്‍ത്ത

news

സിനിമയിലെ സ്‌ത്രീകള്‍ക്കു നേരെയുള്ള അതിക്രമം തടയില്ല; പക്ഷേ ഇക്കാര്യം നിര്‍ബന്ധം - മനുഷ്യാവകാശ കമ്മീഷൻ ഇടപെടുന്നു

സ്‌ത്രീകള്‍ക്കു നേരെയുള്ള അതിക്രമങ്ങള്‍ വര്‍ദ്ധിച്ചുവരുന്ന സാഹചര്യത്തില്‍ പുതിയ ...

news

ഇടത്തോട്ട് തിരിയാനൊരുങ്ങുന്ന തുഷാറിനെ രാജ്യസഭയിലെത്തിക്കാന്‍ ബിജെപി നീക്കം

ഇടഞ്ഞു നില്‍ക്കുന്ന ബിഡി‍ജെഎസിനെ വരുതിയില്‍ നിര്‍ത്താന്‍ പാര്‍ട്ടി ചെയർമാൻ തുഷാർ ...

news

മൊബൈലിന്‍റെ പാസ്‌വേഡ് എന്ത്? കാര്‍ത്തി ചിദംബരം വാ തുറന്നില്ല; ഇനി നുണപരിശോധനയല്ലാതെ വഴിയില്ലെന്ന് സിബിഐ!

ഐ എന്‍ എക്സ് മീഡിയ കേസില്‍ കാര്‍ത്തി ചിദംബരത്തെ നിര്‍ത്തിപ്പൊരിക്കുകയാണ് സി ബി ഐ. ഇനി ...

news

സത്യം എത്രയൊക്കെ മൂടിവെച്ചാലും ഒടുവിൽ തെളിയിക്കപ്പെടും: കോടതി വിധിയിൽ പ്രതികരണവുമായി ഷുഹൈബിന്റെ കുടുംബം

'സത്യം എത്രയൊക്കെ മൂടിവെച്ചാലും തെളിയിക്കപ്പെടും, പടച്ചവൻ നേരിട്ട് കോടതിയിൽ വന്ന് പറഞ്ഞ ...

Widgets Magazine