കേന്ദ്രസര്‍ക്കാര്‍ ജീവനക്കാരുടെ ക്ഷാമബത്ത വര്‍ധിപ്പിച്ചു

   കേന്ദ്ര സര്‍ക്കാര്‍ , ക്ഷാമബത്ത , ഡിഎ വർദ്ധിച്ചു
ന്യൂഡല്‍ഹി| jibin| Last Modified ബുധന്‍, 9 സെപ്‌റ്റംബര്‍ 2015 (14:43 IST)
കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരുടെയും പെന്‍ഷന്‍കാരുടെയും ആറ് ശതമാനം വര്‍ധിപ്പിച്ചു. ഇതോടെ ക്ഷാമബത്ത അടിസ്ഥാന ശമ്പളത്തിന്റെ 119 ശതമാനമായി. ജൂലായ് മുതൽ ഇതിന് മുൻകാല പ്രാബല്യമുണ്ടാവും. കേന്ദ്രമന്ത്രിസഭയുടേതാണ് തീരുമാനം.

ഒരുകോടിയോളം വരുന്ന കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും ഇതിന്റെ ഗുണം ലഭിക്കും. കഴിഞ്ഞ ഏപ്രിലിലും ആറ് ശതമാനം ക്ഷാമ ബത്ത കേന്ദ്രം വര്‍ധിപ്പിച്ചിരുന്നു. ജനവരി മുതല്‍ ഇതിന് മുന്‍കാല പ്രാബല്യവും നല്‍കിയിരുന്നു. ആറാം ശമ്പള
കമ്മിഷന്റെ ശുപാ‌ർശകൾ അനുസരിച്ചാണ് ഡിഎ വർദ്ധിപ്പിച്ചത്. അതേസമയം, ഏഴാം ശമ്പള കമ്മിഷന്റെ കാലാവധി ഡിസംബർ 31വരെ നീട്ടിയിട്ടുണ്ട്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :