കേന്ദ്രസര്‍ക്കാര്‍ നിര്‍മ്മാണ കുത്തകകളേ സഹായിക്കുന്നുവെന്ന് രാഹുല്‍ ഗാന്ധി

ന്യൂഡൽഹി| VISHNU N L| Last Modified ശനി, 2 മെയ് 2015 (18:38 IST)
കേന്ദ്രസര്‍ക്കാര്‍ നിര്‍മ്മാണ കുത്തകകളെ സഹായിക്കുന്നതായി കൊണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. കേന്ദ്രസര്‍ക്കാര്‍ പാര്‍ലമെന്റില്‍ കൊണ്ടുവരാന്‍ പോകുന്ന റിയല്‍ എസ്റ്റേറ്റ് റെഗുലേറ്ററി ബില്ലിനെതിരെയായിരുന്നു രാഹുല്‍ ഗാന്ധിയുടെ വിമര്‍ശനം. ബില്ല് കൊണ്ടുവരുന്നത് നിർമാണ കുത്തകകളെ സഹായിക്കാനാണ് എന്നാണ് രാഹുല്‍ ഗാന്ധി ആരോപിക്കുന്നത്.
ഫ്ളാറ്റ് വാങ്ങാൻ പണം നൽകിയവരുടെ വിവിധ സംഘടനകളുടെ പ്രതിനിധികളുമായി ചർച്ച നടത്തിയ ശേഷം സംസാരിക്കുകയായിരുന്നു രാഹുൽ.

ഭൂമി ഏറ്റെടുക്കൽ ബിൽ കൊണ്ടുവന്നത് കർഷകരേയും ഗോത്ര വർഗക്കാരേയും മാത്രമല്ല മദ്ധ്യവർത്തി സമൂഹത്തെ കൂടി അടിച്ചമർത്തുന്നതിന് വേണ്ടിയാണ്. അതിനെതിരെ പോരാടാൻ ഞാൻ നിങ്ങൾക്കൊപ്പം ഉണ്ടാവും. ഫ്ലാറ്ര് വാങ്ങാൻ പണം നൽകിയവർക്ക് അത് ലഭിക്കാതെ വന്നത് ഇടപാടിലെ സുതാര്യതയില്ലായ്മ കൊണ്ടാണ്- രാഹുൽ പറഞ്ഞു. നിശ്ചിത ദിവസത്തിനുള്ളിൽ ഫ്ളാറ്റ് ലഭിക്കുമെന്ന് അവർ ജനങ്ങളെ തെറ്റിദ്ധരിപ്പിച്ചു. എന്നാൽ വർഷങ്ങൾ കഴിഞ്ഞിട്ടും ഫ്ളാറ്റ ലഭിച്ചില്ല. ഇതെല്ലാം ഇടപാടിലെ സുതാര്യത കുറവിനെയാണ് കാണിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും പിന്തുടരുക.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :